ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ ജോഡികളായ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിനു പരാജയം. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേൽ മാറ്റോസ് ജോഡിയാണ് കലാശപ്പോരിൽ ഇന്ത്യൻ സംഘത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രസീൽ സഖ്യത്തിൻ്റെ വിജയം. സ്കോർ. 7-6(7-2), 6-2.

 

കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം മത്സരത്തിനാണ് സാനിയ ഇന്ന് ഇറങ്ങിയത്. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്. അടുത്ത മാസം 19 ന് നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് താരത്തിന്റെ തീരുമാനം.

2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here