ന്യൂഡല്‍ഹി : ആവേശകരമായ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം. 10 റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവര്‍വരെ പൊരുതിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ദ്ധ സെഞ്ച്വറി പാഴായി.

അര്‍ദ്ധസെഞ്ച്വറി നേടി ഡല്‍ഹിക്ക് കരുത്തേകിയ മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ കേമന്‍. നാല് ഓവറില്‍ 24 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.

സ്കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ നാലിന് 164. മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറിന് 154.

LEAVE A REPLY

Please enter your comment!
Please enter your name here