അഹമ്മദാബാദ്: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ സമനിലയില്‍. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ബാറ്റർമാർ പാറ പോലെ ഉറച്ചുനിന്നതോടെ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.
മത്സരം സമനിലയായതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ 2-1ന് സ്വന്തമാക്കി. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം സ്വന്തമാക്കി. വിരാട് കോഹ്ലിയാണ് മത്സരത്തിലെ താരം
സ്കോർ: ഇന്ത്യ – 571, ഓസ്ട്രേലിയ – 480 & 175-2
അഞ്ചാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ മാത്യു ഖുനെമാനെ നഷ്ടമായി. എന്നാൽ പിന്നാലെ എത്തിയ ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്നും ഉറച്ച് നിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അകന്നു. സെഞ്ചുറിക്ക് അരികെ ഹെഡ് വീണെങ്കിലും ലബുഷെയ്നും സ്റ്റീവ് സ്മിത്തും ഉറച്ച് നിന്നതോടെ ഇരുക്യാപ്പറ്റൻമാരും സമനില സമ്മതിച്ച് കൈ കൊടുത്ത് പിരിയുകയായിരുന്നു.
Now we are available on both Android and Ios.