സിൻക്രൊണൈസ് ഇന്ത്യ, യുനോമർ എന്നിവയിൽ നിന്നുള്ള ‘സ്കോർ’ റിപ്പോർട്ട് അനുസരിച്ച്, 73% കാഴ്ചക്കാരും ഐപിഎൽ 2023 ജിയോസിനിമ-യിൽ സ്ട്രീം ചെയ്യുന്നു, വെറും 27% പേരാണ് ടെലിവിഷനിൽ കാണുന്നത്.

കൊച്ചി ,27 ഏപ്രിൽ 2023: ഐപിഎൽ പരസ്യ ഫലപ്രാപ്തി നിർണയ റിപ്പോർട്ടായ സ്കോർ പ്രകാരം , ജിയോസിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗിലൂടെ മൊബൈലിലും ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ടിവിയിലും സ്റ്റാർ സ്‌പോർട്‌സിനേക്കാൾ മൂന്നിരട്ടി ഐപിഎൽ കാഴ്ചക്കാർ.

റിപ്പോർട്ട് അനുസരിച്ച്, 73% കാഴ്ചക്കാരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നു, കൂടാതെ 27% കാഴ്ചക്കാർ മാത്രമാണ് കേബിൾ/ ഡി ടി എച്ച് വഴി ഐപിഎൽ കാണുന്നത്.

കേബിളിലോ ഡിടിഎച്ചിലോ കാണുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഐപിഎൽ സ്ട്രീം ചെയ്യുന്നത് സ്മാർട്ട് ടിവികളിലൂടെയാണെന്ന് സ്‌കോർ വിശദീകരിക്കുന്നു. കണക്റ്റുചെയ്‌ത ടിവിയിൽ 62% കാഴ്ചക്കാരും കേബിൾ/ഡിടിഎച്ചിൽ 38% കാഴ്ചക്കാരും ഉള്ളതിനാൽ, ടിവിയിലെ ഐപിഎൽ വ്യൂവർഷിപ്പ് കുറയുന്നതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

പ്രേക്ഷകരുടെ വീക്ഷണ രീതിയെയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട് . 52% ആളുകൾ ടിവിയിലും മൊബൈലിലും ഐപിഎൽ കാണുന്നു, 30% മൊബൈലിൽ മാത്രം കാണുന്നു, 18% ആളുകൾ ടിവിയിൽ മാത്രം കാണാൻ ഇഷ്ടപ്പെടുന്നു. ചുരുക്കത്തിൽ, കാഴ്ചക്കാരിൽ മൂന്നിലൊന്ന് ജിയോസിനിമയിൽ മാത്രമായി ഐപിഎൽ കാണുന്നു, പകുതിയിലധികം പേർ മൊബൈലിലും ടിവിയിലും കാണുന്നു.

ടാറ്റ ഐപിഎൽ 2023-ൽ ബ്രാൻഡുകളുടെ പരസ്യത്തിനും സ്പോൺസറിങ്ങിനുമുള്ള പരസ്യ ഫലപ്രാപ്തി അളക്കുന്നതിനു വേണ്ടിയുള്ള ‘സ്കോർ’ റിപ്പോർട്ട് തയ്യാറാക്കിയത് മാർക്കറ്റിംഗ്, ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് കമ്പനിയായ സിൻക്രൊണൈസ് ഇന്ത്യയും (Synchronize India) പ്രമുഖ ഡിജിറ്റൽ ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ യുനോമറും ( Unomer ) ചേർന്നാണ്.

ഐ‌പി‌എൽ 2023 ടെലിവിഷനിലെ പരസ്യദാതാക്കളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നു. സമീപകാല ബി എ ആർ സി ഡാറ്റ ( The Broadcast Audience Research Council) അനുസരിച്ച്, ഈ സീസണിലെ ആദ്യ 19 മത്സരങ്ങളിൽ ടിവിയിലെ പരസ്യദാതാക്കളുടെ എണ്ണം 50% കുറഞ്ഞു. കഴിഞ്ഞ സീസണിൽ ഇത് 72 ആയിരുന്നുവെങ്കിൽ ഈ വർഷം 35 പരസ്യദാതാക്കളെയാണ് ടി വി യിൽ ലഭ്യമായത്.

മറുവശത്ത്, ഐ‌പി‌എൽ -ന്റെ ഡിജിറ്റൽ സ്ട്രീമിംഗിൽ ജിയോസിനിമ സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here