ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ മഴ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്നിംഗ്സിനിടെയാണ് മഴ പെയ്തത്. 16ആം ഓവർ ആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴ ആരംഭിച്ചു. ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം അമ്പയർമാർ കളി നിർത്താൻ നിർദ്ദേശം നൽകി. 

മത്സരത്തിൽ, സ്റ്റോയിനിസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിലെത്തുന്നത് തടയാൻ ഓടുന്നതിനിടെ രാഹുൽ വേദനയോടെ നിലത്തേക്ക് വീഴുകയായിരുന്നു. താരത്തിൻ്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.

പരുക്ക് പൂർണമായി മാറിയ ഫാഫ് ഡുപ്ലെസി വീണ്ടും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

മൂന്ന് മാറ്റങ്ങളാണ് ആർസിബിയിലുള്ളത്. പരുക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസൽവുഡും ഷഹബാസ് അഹ്‌മദിനു പകരം അനുജ് റാവത്തും കളിക്കും. വൈശാഖ് വിജയകുമാറിനു പകരം കരൺ ശർമ കളിക്കും. ലക്നൗവിൽ ആവേശ് ഖാനു പകരം കൃഷ്ണപ്പ ഗൗതം കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here