റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് 127 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 126 റൺസ് നേടി. 40 പന്തിൽ 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. ലക്നൗവിനായി നവീനുൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി.

 

ബൗളിംഗ് പിച്ചിൽ നല്ല തുടക്കമാണ് ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിനു നൽകിയത്. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് നേടിയ ആർസിബിയ്ക്ക് 9ആം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 3 പന്തിൽ 31 റൺസ് നേടിയ കോലിയെ ബിഷ്ണോയ് പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 62 റൺസാണ് ഉണ്ടായിരുന്നത്. ഗ്ലെൻ മാക്സ്‌വലിനെയും (4) ബിഷ്ണോയ് തന്നെ മടക്കി. സുയാഷ് പ്രഭുദേശായ് (6) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു. ഒരുവശത്ത് നിലയുറപ്പിച്ച ഡുപ്ലെസിയെ 17ആം ഓവറിൽ മടക്കി അയച്ച മിശ്ര ബാംഗ്ലൂരിനെ കടുത്ത സമ്മർദത്തിലേക്ക് തള്ളിവിട്ടു. മഹിപാൽ ലോംറോർ (3) നവീനുൽ ഹഖിൻ്റെ ഇരയായി. ആർസിബിയുടെ അവസാന പ്രതീക്ഷയായിരുന്ന ദിനേശ് കാർത്തികിനെ (11 പന്തിൽ 16) യാഷ് താക്കൂർ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കി. കരൺ ശർമയെയും (2) മുഹമ്മദ് സിറാജിനെയും (0) നവീനുൽ ഹഖ് പുറത്താക്കി. വനിന്ദു ഹസരങ്ക (8) പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here