ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് ജയം. 175 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മുംബൈ മറികടന്നു. രോഹിത് ശർമയുടേയും കീറോൺ പോളാർഡിന്റേയും അർധസെഞ്ചുറികളാണ് മുംബൈയ്ക്ക് അനായാസ ജയമൊരുക്കിയത്. രോഹിത് ശർമ 49 പന്തിൽ 68 റൺസെടുത്തു. 17 പന്തിലാണ് പോളാർഡിന്റെ അർധസെഞ്ചുറി. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 45 പന്തിൽ 59 റൺസെടുത്ത ക്യാപ്റ്റൻ ഗംഭീറിന്റെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്കോർ നൽകിയത് റോബിൻ ഉത്തപ്പ 36ഉം ആന്ദ്രേ റസൽ 22ഉം സൂര്യകുമാർ യാദവ് 21ഉം റൺസ് നേടി.