ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായി ചരിത്രം കുറിച്ച് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഒളിമ്പ്യൻ ഭവാനി വെങ്കല മെഡലാണ് നേടിയത്. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 14-15ന് തോറ്റതോടെയാണ് ഭവാനിയടെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. അതേസമയം, ക്വാർട്ടർ ഫൈനലിൽ ജപ്പാനിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മിസാക്കി എമുറയെ 15-10 എന്ന സ്‌കോറിന് ഭവാനി പരാജയപ്പെടുത്തിയിരുന്നു.

ലോകത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള താരങ്ങളെ തോൽപ്പിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും മിസാക്കിക്കെതിരെ വിജയം നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ഭവാനി ദേവി പറഞ്ഞു. ഇന്ത്യയെ ഒളിമ്പിക്​സിൽ പ്രതിനിധീകരിച്ച ആദ്യ ഫെൻസർ കൂടിയാണ് ഭവാനി.

“ഏഷ്യൻസിൽ രാജ്യത്തിനായി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുന്നത് മഹത്തായ നിമിഷമായിരുന്നു. മിസാക്കിയെ തോൽപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്, കാരണം അവൾ ഏറെ മികച്ചതും സ്ഥിരതയുള്ളതുമായ ഫെൻസറാണ്. കഴിഞ്ഞ ഏഷ്യൻ മത്സരങ്ങളിൽ മിസാക്കിയോട് 16-ാം റൗണ്ടിൽ ഞാൻ തോറ്റിരുന്നു. എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, അത് പ്രവർത്തിച്ചു,” -ഭവാനി സ്‌പോർട്‌സ്റ്റാറിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here