മുംബയ്: ജൂലായ് 12ന് ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്‌റ്റിന്റീസ് പരമ്പരയ്‌ക്കുള്ള ടെസ്‌റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ടെസ്‌റ്റിൽ മുതിർന്ന താരം ചേതേശ്വർ പൂജാരയെ ഒഴിവാക്കിയപ്പോൾ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തൊട്ടുമുൻപാണ് പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയത് എന്നാൽ ഫൈനലിലെ മോശം പ്രകടനം ടീമിന് പുറത്തേക്ക് വാതിൽ തുറക്കുകയായിരുന്നു. മുതിർ‌ന്ന പേസ് ബൗളർ മുഹമ്മദ് ഷമിയ്‌ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ് യാദവിനെയും ടെസ്‌റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ല.

മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും ഏകദിനത്തിലും ടെസ്‌റ്റിലും നായകൻ രോഹിത്ത് ശർമ്മ, കൊഹ്‌ലി എന്നിവർ ഇത്തവണയും കളിക്കും. രോഹിത്ത് തന്നെയാണ് ഏകദിനത്തിലും ടെസ്‌റ്റിലും നായകൻ. അതേസമയം ടെസ്‌റ്റിൽ അജിങ്ക്യ രഹാനെയും ഏകദിനത്തിൽ ഹാർദ്ദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപറ്റൻമാർ. പൂജാരയ്‌ക്ക് പകരം യശസ്വി ജെയ്‌സ്വാളിനെ ഉൾപ്പെടുത്തി.

ടെസ്‌റ്റ് സ്‌ക്വാഡ്: രോഹിത്ത് ശർമ്മ(ക്യാപ്‌റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കൊഹ്‌ലി, യശസ്വി ജെയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്‌റ്റൻ), കെ.എസ് ഭരത്( വിക്കറ്റ് കീപ്പർ),ഇശാൻ കിഷൻ (വിക്കറ്റ് കീപ്പർ), അശ്വിൻ, ജഡേജ, ശാർദ്ദുൽ ധാക്കൂർ‌, അക്‌സർ പട്ടേൽ,സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കത്, നവ്‌ദീപ് സെയ്‌നി.

ഏകദിന സ്‌ക്വാഡ്: രോഹിത്ത് ശർമ്മ(ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ,ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇശാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ(വൈസ് ക്യാപ്‌റ്റൻ), ജഡേജ, ശാർദ്ദുൽ ധാക്കൂർ‌, അക്‌സർ പട്ടേൽ, ചഹൽ,സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കത്, ഉമ്രാൻ മാലിക്.

LEAVE A REPLY

Please enter your comment!
Please enter your name here