റൂസോ (ഡൊമീനിക്ക): അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറിയുമായി തിളങ്ങിയ യുവതാരം യശസ്വി ജയ്സ്വാൾ 171 റൺസിന് പുറത്ത്. 387 പന്തിൽ ഒരു സിക്സും 16 ഫോറുകളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

അൽസാരി ജോസഫിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ്വാ ഡാ സിൽവക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ടെസ്റ്റിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ ബാറ്ററും രാജ്യത്തിന് പുറത്ത് അരങ്ങേറ്റത്തിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരവുമാണ് യശസ്വി. നിലവിൽ നാലു വിക്കറ്റിന് 356 റൺസെന്ന നിലയിലാണ് ഇന്ത്യ. 11 പന്തിൽ മൂന്നു റൺസെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റും മൂന്നാംദിനം ഇന്ത്യക്ക് നഷ്ടമായി.

206 റൺസിന്‍റെ ലീഡുണ്ട് ഇന്ത്യക്ക്. രോഹിത് ശർമ (221 പന്തിൽ 103 റൺസ്), ശുഭ്മൻ ഗിൽ (11 പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 148 പന്തിൽ 51 റൺസുമായി വിരാട് കോഹ്ലിയും റണ്ണൊന്നും എടുക്കാതെ രവീന്ദ്ര ജദേജയുമാണ് ക്രീസിലുള്ളത്. സ്പിന്നർ ആർ. അശ്വിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്‍റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെ 150 റൺസിൽ ഇന്ത്യ എറിഞ്ഞൊതുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here