ഇടുക്കി / കട്ടപ്പനകല്യാണത്തിന് ഗാർഡൻ ടൂറിസം പദ്ധതിക്ക് ആവശ്യമായ സ്ഥലം വിട്ടു കിട്ടിയാൽ ആദ്യഘട്ട നിർമ്മാണം തുടങ്ങുവാനായി 30 ലക്ഷം രൂപയാണ് നഗരസഭ ചിലവാഴിക്കുക ആറര കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന വമ്പൻ ടൂറിസം പദ്ധതിക്കാണ് കട്ടപ്പന നഗരസഭ കല്യാണത്തണ്ടിൽ ഗാർഡൻ പാർക്ക് എന്ന പേരിൽ ആവിഷ്കരിക്കുന്നത് സർക്കാർ വക ഭൂമി ലഭ്യമാക്കിയാണ് നഗരസഭ പാർക്ക് നിർമ്മിക്കുവാൻ. ഒരുങ്ങുന്നത്. ത്നിർമ്മിതിയുടെ സഹകരണത്തോടെ ആറരക്കോട് രൂപയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നു ഈ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നഗരസഭ കഴിഞ്ഞദിവസം കൈമാറി. പദ്ധതിക്കായി 5 acre സ്ഥലം വിട്ടു നൽകണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടമായി 30 ലക്ഷം രൂപ മുതൽ മുടക്കിൽ വാച്ച് ടവർ നിർമ്മിക്കും തുടർന്ന് രണ്ടര വർഷത്തിനുള്ളിൽ ഗാർഡൻ പാർക്ക് കഫറ്റേരിയ ടോയ്‌ലറ്റ് കോംപ്ലക്സ് റെയിൻ ഷെൽട്ടർ ചിൽഡ്രൻസ് പേ പാർക്ക് തുടങ്ങിയവ പൂർത്തിയാക്കുവാനാണ് പദ്ധതി പദ്ധതി നടപ്പിലാക്കുന്നതിന് എം പി എം എൽ എ ഫണ്ടുകൾ ലഭ്യമാക്കുന്നതിനും നഗരസഭ ആലോചിക്കുന്നുണ്ട്. ഗാർഡനും പാർക്കും യാഥാർത്ഥ്യമായാൽ ഇടുക്കി ജില്ലയിലെ ടൂറിസം ഭൂപടത്തിൽ കല്യാണ തണ്ടും ഇടം പിടിക്കുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here