ഐഎസ്എല്‍ പത്താം സീസണ് നാളെ (വ്യാഴം) കൊച്ചിയില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ചിര വൈരികളായ ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. ടീമുകള്‍ ഇന്ന് അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അതിന്റെ ബാക്കി കളത്തില്‍ കാണാം. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഒക്ടോബര്‍ 8ന് മുംബൈ സിറ്റിക്കെതിരെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാല്‍ ഉത്തരവാദിത്തം മികച്ച രീതിയില്‍ നിറവേറ്റുമെന്ന് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ക്വാഡ് മികച്ചതാണെന്നും എല്ലാ ശ്രദ്ധയും ആദ്യ മത്സരത്തിലാണെന്നും അഡ്രിയാന്‍ ലൂണ പറഞ്ഞു.

പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍. പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാള്‍ ഡെര്‍ബി ഒക്ടോബര്‍ 28ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here