ലോകകപ്പില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. 272 റണ്‍സ് വിജയലക്ഷ്യം 35 ഓവറില്‍ മറികടന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയെ അനായാസ ജയത്തിലേയ്ക്ക് നയിച്ചത്. 63 പന്തില്‍ സെഞ്ചുറി നേടിയ 131 റണ്‍സെടുത്താണ് പുറത്തായത്. ഇഷാന്‍ കിഷന്‍ 47 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ട് 156 റണ്‍സ് നേടിയാണ് പിരിഞ്ഞത്. 56 പന്തില്‍ 55 റണ്‍സെടുത്ത് കോലിയും 23 പന്തില്‍ 25 റണ്‍സെടുത്ത് ശ്രേയസ് അയ്യരും പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. ജസ്പ്രീത് ബുംറ 39 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി

ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറെയും കപില്‍ ദേവിനെയും ഒരൊറ്റ പ്രകടനം കൊണ്ട് രോഹിത് ശര്‍മ മറികടക്കുന്നതാണ് അഫ്ഗാനെതിരായ മല്‍സരത്തില്‍ കണ്ടത്. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറി കുറിച്ച രോഹിത്, ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറികളുള്ള താരമായി. വിമര്‍ശകരോടും പരിഹസിച്ചവരോടുമാണ്, അയാള്‍ക്ക് ഒരൊറ്റ മല്‍സരം മതി നിങ്ങളെക്കൊണ്ട് കയ്യടിപ്പിക്കാന്‍.. കാരണം അയാളുടെ പേര് രോഹിത് ശര്‍മ എന്നാണ്.. ഒരൊറ്റ മല്‍സരത്തില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെന്‍ഡുക്കറുടേയും കപില്‍ ദേവിന്റേയും റെക്കോര്‍ഡ് മറികടന്നു ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍

അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ കുറിച്ചത് ലോകകപ്പിലെ ഏഴാം സെഞ്ചുറി. 45 ഇന്നിങ്സുകളില്‍ നിന്ന് ആറ് സെഞ്ചുറി നേടിയ സച്ചിനെ മറികടക്കാന്‍ രോഹിതിന് വേണ്ടിവന്നത് വെറും 19 ഇന്നിങ്സുകള്‍ മാത്രം. ലോകകപ്പിലെ ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡില്‍ രോഹിത് പിന്നിലാക്കിയത് കപിലിനെ. 83 ലോകകപ്പിലെ 72 പന്തില്‍ നിന്നുള്ള സെഞ്ചുറി ഇനി രോഹിതിന്റെ പിന്നില്‍. ഏകദിനത്തിലെ മുപ്പത്തിയൊന്നാം സെഞ്ചുറി നേടിയ രോഹിത്തിന് മുന്നില്‍ ഇനിയുള്ളത് 47 സെഞ്ചുറി നേടിയ വിരാട് കോലിയും 49 സെഞ്ചുറിയുള്ള സച്ചിനും മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here