ലണ്ടൻ ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തോടെ ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്കു തിരിച്ചടി. 15 സ്ഥാനങ്ങൾ താഴേക്കിറങ്ങിയ ഇന്ത്യ പുതിയ പട്ടികയിൽ 156–ാം സ്ഥാനത്തായി. ഇന്ത്യയെയും തുർക്ക്മെനിസ്ഥാനെയും തോൽപിച്ച ഗുവാം 20 സ്ഥാനങ്ങൾ മുന്നോട്ടു കയറി 154–ാം സ്ഥാനത്തെത്തി.

തുർ‌ക്ക്മെനിസ്ഥാനും 21 സ്ഥാനങ്ങൾ കയറി 152–ാം സ്ഥാനത്തെത്തിയതോടെ യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും പിന്നിലായി ഇന്ത്യ. ഫൈനലിൽ തോറ്റെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനം കോപ്പ അമേരിക്കയിലും തുടർന്ന അർജന്റീനയാണ് പുതിയ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത്. ജർമനി, ബെൽജിയം എന്നിവരാണു രണ്ടു മൂന്നും സ്ഥാനങ്ങളിൽ. ബ്രസീൽ ആറാമതാണ്. കോപ്പ ജേതാക്കളായ ചിലെ എട്ടു സ്ഥാനങ്ങൾ കയറി പതിനൊന്നാമതെത്തി. 37 സ്ഥാനങ്ങൾ കയറിയ ബെലീസാണ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here