തുടര്‍ച്ചയായ നാലാം പരമ്പരയിലും സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കരിയറിലെ നാലാം ഇരട്ട ശതകം കുറിച്ച കോഹ്ലി 204 റണ്‍സ് എടുത്ത് പുറത്തായി. 500 റണ്‍സ് കടന്ന് ബംഗ്ലാദേശിനെതിരെ ശക്തമായ നിലയില്‍ തുടരുകയാണ് ഇന്ത്യ. 239 പന്തില്‍ 24 ബൗണ്ടറികള്‍ എടുത്താണ് കോഹ്ലി ഇരട്ടശതകം പൂര്‍ത്തിയാക്കിയത്.
ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനത്തെിയ ബംഗ്‌ളാ കടുവകളെ ആദ്യ ദിവസം തന്നെ ഉജ്ജ്വലമായ രണ്ട് സെഞ്ച്വറികളോടെയാണ് ഇന്ത്യ വരവേറ്റത് . ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആരംഭിച്ച ഏക ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓപണര്‍ മുരളി വിജയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നേടിയ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here