getPhb boto.php

ന്യൂയോര്‍ക്ക്‌: ജൂലൈ 18-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഗാര്‍ഡന്‍ സിറ്റി ബാഡ്‌മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഗോള്‍ഡ്‌ ട്രോഫി ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടൗണ്‍ ഓഫ്‌ ഹെംസ്റ്റഡ്‌ കൗണ്‍സില്‍മാന്‍ എഡ്വേര്‍ഡ്‌ എ. ആംബ്രസിനോ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും.


വടക്കേ അമേരിക്കയിലെ പ്രശസ്‌തരായ പല താരങ്ങളും ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കും. മുപ്പതില്‍പ്പരം ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞതായും വാശിയേറിയ മത്സരങ്ങള്‍ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ഒന്നാം സ്ഥാനത്ത്‌ എത്തുന്ന വിജയിക്ക്‌ ഗോള്‍ഡ്‌ ട്രോഫിയും 1000 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ട്രോഫിയും 500 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രകാശ്‌ (516 317 1090), സിബി (516 455 2544), ജയകൃഷ്‌ണന്‍ (646 823 8831), ബെന്നറ്റ്‌ (516 732 7127)

LEAVE A REPLY

Please enter your comment!
Please enter your name here