സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ പ്രവേശിച്ചു. ഇന്നു നടന്ന മത്സരത്തില്‍ എതിരാളികളായ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമി ഉറപ്പാക്കിയത്.
ഇതോടെ ഗ്രൂപ്പില്‍ കേരളം മുന്നിലെത്തി. കേരളത്തിനു വേണ്ടി അസ്ഹറുദ്ദീന് രണ്ടു ഗോളുകള്‍ നേടി. ജോബി ജസ്റ്റിന്, സീസണ് എന്നിവരാണ് കേരളത്തിനായി മറ്റു ഗോളുകള്‍ നേടിയത്.