നാഗ്പുര്‍: നാഗ്പൂരില്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഒന്നര ദിവസത്തെ കളി ബാക്കിനില്‍ക്കെയാണ് ലങ്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ 166 റണ്‍സിന് ഓള്‍ഔട്ടാക്കിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. 405 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് കടവുമായാണ് ലങ്ക കളത്തിലിറങ്ങിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here