ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും ക്ലബ്ബ് മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുമായ നെയ്മര്‍ സീനിയര്‍ ഇക്കാര്യത്തില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡുമായി രഹസ്യ ചര്‍ച്ച നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സീസണില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിലൂടെയാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയത്. 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, ടീം അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ നെയ്മര്‍ക്ക് കഴിയുന്നില്ലെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് നെയ്മറുടെ പിതാവ് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസുമായി ക്ലബ്ബ് മാറ്റം ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നത്.

250 മില്യണ്‍ യൂറോയാണ് നെയ്മര്‍ക്കായി പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 200 മില്യണ്‍ പിഎസ്ജിക്ക് നല്‍കി കരാര്‍ ഒഴിവാക്കാനും 50 മില്യണ്‍ നെയ്മര്‍ക്കുമായാണ് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ നെയ്മറുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here