ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം. ബോക്സിങില്‍ വികാസ് കൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 75 കിലോഗ്രം വിഭാഗത്തിലാണ് സ്വര്‍ണ്ണം.
ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍ സിംഗപ്പൂരിന്റെ യൂ മെന്‍ യൂവിനെ തോല്‍പ്പിച്ചാണ് ബത്ര സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന എട്ടാമത്തെ സ്വര്‍ണമാണിത്.