ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനത്തിനായി നടന്ന തെരഞ്ഞെടുപ്പില്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എതിര്‍ത്ത തോഗാഡിയ പക്ഷക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രവീണ്‍ തൊഗാഡിയക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്ജെ വന്‍ ഭൂരിപക്ഷം നേടി വിജയിക്കുകയായിരുന്നു.
മോദി പക്ഷത്തുള്ള അലോക് കുമാറിനെയാണ് പുതിയ വര്‍ക്കിംങ് പ്രസിഡന്റായി നിയമിക്കാന്‍ തീരുമാനം. പുതിയ രാജ്യാന്തര വര്‍ക്കിംങ് പ്രസിഡന്റായി അശോക് ചൗഗാലെയെയും തെരഞ്ഞെടുത്തു.