Sangakkara-virat.jpg.image.784.410

കൊളംബോ ∙ ടെസ്റ്റ് മൽസരങ്ങളിൽ നിന്നു വിരമിച്ച ശ്രീലങ്കൻ മുൻക്യാപ്റ്റൻ കുമാർ സംഗകാരയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വികാരഭരിതമായ കത്ത്. സ്വന്തം കൈപടയിലെഴുതിയ കത്ത് ബിസിസിഐയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. സംഗക്കാരയെ ഒരു വ്യക്തിപരമായി അറിയാമെന്നതില്‍ സന്തോമുണ്ടെന്നും സംഗയുടെ ക്രിക്കറ്റിലെ നേട്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും പറഞ്ഞാണ് കോഹ്‍ലിയുടെ സന്ദേശം ആരംഭിക്കുന്നത്.

സംഗകാരയെ പോലെ മഹാനായ ഒരു കളിക്കാരന്റെ കാലത്ത് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കോഹ്‍ലി പറയുന്നു. സംഗയുടെ നേട്ടങ്ങള്‍ നിരവധി പേര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നും അവര്‍ക്ക് വഴികാട്ടിയാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എല്ലാത്തിനും നന്ദി. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെയെന്നും ഇനിയുള്ള ജീവിതത്തിനും എല്ലാ അശംസകളും നേരുന്നുവെന്നും കോഹ്‍ലി പറഞ്ഞു

കൊളംബോയില്‍ ഇന്നവസാനിച്ച ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് സംഗക്കാരയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു. മത്സരശേഷം സമ്മാനദാന ചടങ്ങില്‍ കോഹ്‍ലി സംഗക്കാരയ്ക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒപ്പുവെച്ച ജേഴ്‌സിയും സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here