റോം: ഇറ്റാലിയൻ ഫുട്​ബാൾ ലീഗിൽ യുവൻറസിന്​ തുടർച്ചയായ ഒമ്പതാം കിരീടം. സൂപ്പർ താരം ക്രിസ്​റ്റ്യാ​നോ റൊണാൾഡോ സ്​കോർ ഷീറ്റിൽ ഒരിക്കൽ കൂടി ത​​െൻറ പേര്​ എഴുതി ചേർത്ത മത്സരത്തിൽ സാംപ്​ദോറിയയെ എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ തകർത്താണ്​ യുവൻറസി​​െൻറ കിരീട ധാരണം.

രണ്ട്​ മത്സരങ്ങൾ ശേഷിക്കേയാണ്​ മൗറീസിയോ സാരിയും സംഘവും കിരീടമുയർത്തിയത്​. മത്സരത്തിൽ വിജയിച്ചതോടെ രണ്ടാം സ്​ഥാനക്കാരായ ഇൻറർ മിലാനേക്കാൾ (76) യുവെക്ക്​ (83) ഏഴു പോയൻറ്​ ലീഡായി. ശേഷിക്കുന്ന രണ്ട്​ മത്സരങ്ങളിൽ വിജയിച്ചാൽ പോലും അവർക്ക്​ യുവൻറസിനെ മറികടക്കാനാകില്ല.

9 – #Juventus have won the Serie A in all the last nine seasons, the best winning run for a side among the top-5 European Leagues. Empire.#SerieA #JuveSamp #JuveSampdoria pic.twitter.com/KetdlPH9FJ

— OptaPaolo (@OptaPaolo) July 26, 2020
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത്​ ക്രിസ്​റ്റ്യാനോയും 67ാം മിനിറ്റിൽ ഫെഡറി​േകാ ബെർനാർഡെഷിയുമാണ്​ യുവെക്കായി ​വലകുലുക്കിയത്​. മത്സരാന്ത്യത്തിൽ റൊണാൾഡോ പെനാൽറ്റി പാഴാക്കിയെങ്കിലും ജേതാക്കൾ മൂന്ന്​ പോയൻറ്​ ഉറപ്പാക്കിയിരുന്നു.

സീസണിൽ യുവൻറസിനായി റോണോ നേടുന്ന 31ാം ലീഗ്​ ​േഗാളായിരുന്നു മത്സരത്തിലേത്​. 1933-34 സീസണിൽ 32 ഗോളുകൾ നേടിയ ഫെലിസ്​ ബോറൽ മാത്രമാണ്​ ഇക്കാര്യത്തിൽ റോണോയുടെ മുമ്പിലുള്ളത്​. ലോക്​ഡൗണിന്​ ശേഷം താരം നേടുന്ന 10ാം ഗോളാണിത്​.

യൂറോപ്പിലെ മുൻനിര ലീഗുകളിൽ​ മറ്റാരും താരത്തിനൊപ്പമില്ല. ഒമ്പത്​ ഗോളുമായി മാഞ്ചസ്​റ്റർ സിറ്റിയുടെ റഹീം സ്​​റ്റെർലിങും ബയേൺ മ്യൂണിക്കി​​െൻറ റോബർട്​ ​െലവൻഡോസ്​കിയുമാണ്​ പോർചുഗീസ്​ താരത്തിന്​ പിറകിലുള്ളത്​.

31 – Cristiano #Ronaldo has netted 31 goals in the current league season; in #Juventus history only Felice Borel scored more in a single Serie A campaign (32 in 1933/34). Stellar.#JuveSamp #JuveSampdoria #SerieA pic.twitter.com/kSzRmdrBFV

— OptaPaolo (@OptaPaolo) July 26, 2020
അടുത്ത സീസണിൽ കൂടി കപ്പുയർത്തി തുടർച്ചയായ 10ാം സീരി ‘എ’ കിരീടമാകും ഇനി ടൂറിൻകാരുടെ ലക്ഷ്യം. മുൻകാലങ്ങളെ അപേക്ഷിച്ച്​ കിരീടപ്പോരാട്ടത്തിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വന്ന സീസൺ കൂടിയായിരുന്നു ഇത്​.

സീസണി​​െൻറ തുടക്കത്തിൽ ഒരുവേള യുവെയെ പിന്തള്ളി ഒന്നാം സ്​ഥാനത്ത്​ കയറിയിരുന്ന ഇൻറർ മിലാൻ ക്രിസ്​മസി​​െൻറ സമയത്ത്​ ഏഴു മത്സരങ്ങളിൽ നിന്ന്​ അഞ്ച്​ സമനില വഴങ്ങിയതോടെ പിന്നാക്കം പോയി.

CHAMPIONS!!!!!!!!! #Stron9er pic.twitter.com/ipb4FN1qMN

— JuventusFC (#Stron9er ) (@juventusfcen) July 26, 2020
കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ ലീഗ്​ നിർത്തിവെച്ച ​േവളയിൽ ലാസിയോ ചാമ്പ്യൻ പ്രകടനവുമായി യുവെക്കൊപ്പമുണ്ടായിരുനനു. എന്നാൽ അവസാനം കളിച്ച അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ ഒരു പോയൻറ്​ മാത്രം നേടിയ അവർ പടിക്കൽ കലമുടച്ചു.

പുറത്താക്കൽ ഭീഷണി നേരിട്ടിരുന്ന കോച്ച്​ സാരിക്ക്​ കിരീടം വലിയ ആശ്വാസമായി. കഴിഞ്ഞ വർഷം ചെൽസിക്കൊപ്പം നേടിയ യൂറോപ്പ ലീഗിന്​ ശേഷം സാരി നേടുന്ന ഏറ്റവും മികച്ച വിജയം കൂടിയാണിത്​. കാഗ്ലിയാരിക്കും റോമക്കുമെതിരായ ​േശഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ച്​ ചാമ്പ്യൻസ്​ ലീഗ്​ മുന്നൊരുക്കം ശക്തമാക്കാനാകും യുവെയുടെ അടുത്ത ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here