മുംബയ്: അഭ്യൂഹങ്ങൾക്കൊടുവിൽ സ്വാതന്ത്ര്യ​ദിന ദിവസമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ധോണിയെക്കുറിച്ചുള്ള ഓർമകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇതിഹാസബാറ്റ്സ്മാനായ സുനിൽ ​ഗവാസ്കർ.മരണാസന്നനായി കിടക്കുമ്പോൾ അവസാനമായി എന്തെങ്കിലും ആ​ഗ്രഹങ്ങളുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ 2011 ലോകകപ്പിൽ ധോണി അടിച്ച വിജയസിക്സർ ഒന്നു കൂടി കാണണമെന്ന് പറയും.

അത് കണ്ടിട്ടു വേണം എനിക്ക് ലോകത്തോട് ​ഗുഡ് ബൈ പറയാൻ-അദ്ദേഹം പറഞ്ഞു.2011 ഐ പി എൽ നടക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിന്റെ സമയത്ത് ​ഗ്രൗണ്ടിൽവച്ച് ധോണിയോട് ഞാൻ എന്റെ ഇതേ ആ​ഗ്രഹം പങ്കുവച്ചിരുന്നു. ധോണി ഒരു ചെറുചിരിയോടെ അത് കേട്ടു നിന്നു. ഒന്നും പറഞ്ഞില്ല. ​ഗവാസ്കർ ഓർമിക്കുന്നു. കപിൽ ദേവും ധോണിയും തമ്മിൽ ഏറെ സാമ്യതകളുണ്ട്. അവരുടെ രണ്ടു പേരുടെയും കളിയോടുള്ള സമീപനം ഏതാണ്ട് ഒരുപോലെയാണ്. കളിയെ അവർ ആത്മാർത്ഥമായി സ്നേഹിക്കുന്നു.-ഗവാസ്ക‌ർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here