മെമ്മോറിയല്‍ ഡേ സന്ദേശത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരെ അനുസ്മരിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനത ജവാന്മാരോട് കടപ്പെട്ടിരിക്കുന്നുവെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അവരുടെ ദൃഢനിശ്ചയവും ദേശസ്‌നേഹവും എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടും. നമ്മുടെ രാഷ്ട്രത്തേയും നമ്മളോരോരുത്തരേയും സംരക്ഷിക്കുന്നതിനും സ്വാതന്ത്രത്തോടെ ജീവിക്കുന്നതിന് സഹായിക്കുന്നതിനും വേണ്ടിയാണ് അവര്‍ ജീവത്യാഗം ചെയ്തത്. അമേരിക്ക വിജയിക്കുന്നതിനായി അവര്‍ തങ്ങളുടെ ജീവന്‍ നല്‍കി. മെമ്മോറിയല്‍ ഡേ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.

സമുദ്രങ്ങളിലും ആകാശത്തും യുദ്ധഭൂമിയിലും അവര്‍ രാജ്യത്തിന്റെ ശത്രുക്കളെ നേരിട്ടു. രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരായി ജീവിക്കാനും രാജ്യം അഭിവൃദ്ധി പ്രാപിക്കാനംു വേണ്ടിയാണ് അവര്‍ പോരാടിയത്. അവരുടെ ധീരത നിമിത്തമാണ് ഒരു ജനമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് അമേരിക്കയുടെ മഹത്തായ വിധിയെ പിന്തുടരാന്‍ കഴിയുന്നത്. ജീവത്യാഗം ചെയ്ത അവരോടും അവരുടെ കുടുംബാംഗങ്ങളോടും നാം കടപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here