Home / കേരളം (page 3)

കേരളം

വേങ്ങരച്ചൂടില്‍ കേരളം: പ്രചാരണത്തിനു പുതുവഴികളുമായി മുന്നണികള്‍

മലപ്പുറം: വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ പ്രചാരണത്തിന് പുത്തന്‍ വഴികള്‍ തേടുകയാണ് മുന്നണികള്‍. യുവജനങ്ങളെ ലക്ഷ്യം വച്ച് സോഷ്യല്‍മീഡിയയെ കൂട്ട് പിടിച്ചാണ് പ്രചാരണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറിന്റെ പേരില്‍ വെബ് സൈറ്റും പ്രവര്‍ത്തനം തുടങ്ങി .യുവജനങ്ങളെ ആകര്‍ഷിക്കാനാണ് മുന്നണികളുടെ ശ്രമം. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുത്തന്‍ പ്രചാരണ മാര്‍ഗങ്ങളാണ് മുന്നണികള്‍ അവലംബിക്കുന്നത്. നവമാധ്യമങ്ങളിലെ പ്രചാരണം വഴി യുവജനങ്ങളെ ആകര്‍ഷിക്കാനാണ് മുന്നണികളുടെ ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. …

Read More »

കേരളത്തിന്റെ പേരില്‍ ബിജെപി സിപിഎം വാക്‌പോര്

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ ജനരക്ഷായാത്രയ്ക്ക് എത്താനിരിക്കേ ബിജെപി നേതൃത്വവും കേരളത്തിലെ സിപിഎം നേതൃത്വവും തമ്മില്‍ കനത്ത വാക്‌പോര്. കേരളത്തിലെ സിപിഎം നക്‌സലുകളെപ്പോലെ ആക്രമണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. ജാവ!ഡേക്കറിന് അജ്ഞതയും ആര്‍എസ്എസിന് നിരാശയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ നാളെ രാവിലെ പത്തിനാണ് അമിത് ഷാ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം …

Read More »

വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്പ്പെടുത്തിക്കളയാം എന്ന് സംഘപരിവാർ കരുതേണ്ടതില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് ആർ എസ് എസും കേന്ദ്ര മന്ത്രിമാരും പിന്മാറണം. ഫെഡറൽ തത്വങ്ങൾ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്. കേരളത്തിലെ സിപിഎം പ്രവർത്തകർ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആർ എസ് എസിന്റെ അക്രമ- വർഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുർബലമായ തന്ത്രമാണ്. ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥ …

Read More »

മലങ്കരയിലെ സഭാ ഭിന്നതകള്‍ക്കു ഒരു സമവായത്തിന് സാധ്യത ഉണ്ടോ? (കോരസണ്‍, ന്യൂയോര്‍ക്ക്)

വാരിക്കോലി പള്ളയില്‍ നടന്ന അനിഷ്ഠ സംഭവങ്ങളെപ്പറ്റി പരസ്പരം വിരല്‍ ചൂണ്ടി പഴിചാരാതെ, കലഹത്തിനിടയില്‍ മുതലക്കണ്ണീര്‍ പൊഴിച്ച് അവസരവാദികളായുള്ള കപട സഭാസ്‌നേഹികളെ തിരിച്ചറിഞ്ഞു, സഭാ സമാധാനത്തിനുള്ള എന്തെങ്കിലും പോംവഴികള്‍ നിലനില്‍ക്കുന്നുണ്ടോ എന്നു ചിന്തിക്കുക. പകയും വിധ്വേഷവും ആളി പടര്‍ത്താത്ത, സ്‌നേഹത്തിന്റെ കിരണങ്ങള്‍ കടന്നുവരുവാന്‍ അനുവദിക്കുക.അവിശ്വസ്തതയുടെ ഒടുങ്ങാത്ത തീയുടെ ചൂടുമാത്രമാണ് നാം സൃഷ്ടിക്കുന്നത്, ഇവിടെ ഒരു തിരിവെളിച്ചം തെളിയിക്കാന്‍ ആകുന്നില്ല എന്നതാണ് വിധിവൈപരീത്യം. പലപ്പോഴും നേതൃത്വത്തിന് കഴിയാത്ത നല്ല നീക്കങ്ങള്‍ താഴെതലത്തില്‍ നടന്നേക്കാം, …

Read More »

ഫാ.ടോമിന് ജന്മനാടിന്റെ വരവേല്‍പ്പ്

കൊച്ചി: ഐഎസ് ഭീകരരില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാല്‍ കൊച്ചിയിലെത്തി. ബംഗളൂരുവില്‍ നിന്നും രാവിലെ 7.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫാ. ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കുടുംബാംഗങ്ങള്‍, സലേഷ്യന്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വെണ്ണലയിലെ ഡോണ്‍ബോസ്‌കോ ഹൗസില്‍ പ്രഭാതഭക്ഷണത്തിന് ശേഷം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനദേവാലയത്തിലെത്തും. അവിടെ മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ജന്മനാടായ കോട്ടയം രാമപുരത്ത് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. …

Read More »

അഞ്ചാംപനി പ്രതിരോധം: പ്രതിരോധം തീര്‍ത്ത് നവമാധ്യമങ്ങള്‍

കോഴിക്കോട്: ഒക്ടോബര്‍ മൂന്ന് മുതല്‍ ഒരു മാസം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മീസില്‍സ് റൂബെല്ലാ വാക്‌സിനേഷന്‍ ക്യാമ്പെയിനെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചരണം വ്യാപകമാവുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും 2020ഓടെ രോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വൈറസ് പടര്‍ത്തുന്ന രോഗങ്ങളാണ് അഞ്ചാംപനി അഥവാ മീസില്‍സ്, റൂബെല്ല എന്നിവ. ഇവ വായുവിലൂടെയാണ് പകരുന്നത്. ലോകത്ത് ആകെ ഈ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ 38 …

Read More »

ക്ഷേത്രത്തില്‍പ്പോയതു ജാഗ്രതക്കുറവ്

  തിരുവനന്തപുരം: ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എതിരെ സംഘടനാനടപടി ഇല്ല . കടകംപള്ളിയുടെ വിശദീകരണം സിപിഎം നേതൃത്വം അംഗീകരിച്ചു . ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കടകംപള്ളി സുരേന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. സി.പി.എമ്മുകാരായ മുന്‍ ദേവസ്വം മന്ത്രിമാരുടെ മാതൃക കടകംപള്ളി പിന്തുടരണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. വിവാദം ഒഴിവാക്കാന്‍ സൂക്ഷ്മത കാണിക്കാനായില്ലെന്ന് മന്ത്രി സ്വയംവിമര്‍ശനം നടത്തി. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ …

Read More »

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Read More »

നവരാത്രി, പൊരുളം പെരുമയും

ആര്‍ കെ മണ്ണൂര്‍ വ്രതം, അല്ലെങ്കില്‍ നോയ്‌മ്പ്‌ അനുശാസിക്കാത്ത ഒരൊറ്റ മതവുമില്ല. ഹിന്ദുക്കള്‍ക്ക്‌ അവയുടെ എണ്ണം അനേകമാണ്‌. ഷഷ്‌ഠി, ഏകാദശി, അമാവാസി, പ്രദോഷം, സോമവാരവ്രതം, ആര്‍ദ്രാവ്രതം, നവരാത്രിവ്രതം മുതലായവ അവയില്‍ ചിലതത്രേ. അക്കൂട്ടത്തില്‍ മുഖ്യം നവരാത്രിയാണ്‌. “നവരാത്രി വ്രതത്തിനു തുല്യമല്ലൊന്നുമേ’ എന്ന്‌ കവി പാടിയിട്ടുണ്ട്‌. മനുഷ്യന്റെ പ്രാഥമികവും പ്രധാനവുമായ ആവശ്യം ശക്തിയാണ്‌. ശക്തി മൂന്നുവിധം; ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി, യഥാക്രമം ഇവയുടെ പ്രതീകങ്ങളാണ്‌; ലക്ഷ്‌മിയും ദുര്‍ഗ്ഗയും സരസ്വതിയും. “ലോകത്തിലേവനുമൊരേടവുമൊന്നനങ്ങാനശ്ശക്തിയാമവളെഴായ്‌കിലസാധ്യമത്രേ” എന്ന്‌ …

Read More »

രാമലീല പിടിവള്ളിയാകുമോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഴികള്‍ക്കുള്ളിലായ ദിലീപിന് പിടിവള്ളിയാകുമോ രാമലീല? ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കും പിന്തുണാ ഹാഷ്ടാഗുകള്‍ക്കുമൊക്കെ ഇടയിലൂടെയാണ് ഈ ചിത്രം പുറത്തിറങ്ങുന്നതെന്നതാണ് ഏറെ പ്രത്യേകത. ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയാണെന്നു പറയപ്പെടുന്ന ചിത്രത്തിന് ഇനിയും നിരവധി പ്രത്യേകതകളുണ്ട്. ഇതുവരെ ഒരു ദിലീപ് ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത പ്രചരണമാണ് രാമലീലക്ക് ഇതുവരെ ലഭിച്ചത്. അതും വലിയ മുതല്‍മുടക്കൊന്നുമില്ലാതെ. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. പുലിമുരുകന്‍ …

Read More »