Home / ഫോമ (page 29)

ഫോമ

പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

മെരിലാന്‍റ്: പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ വേണ്ട നിയമ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കമ്മറ്റിയെ ഫോമ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. അതുമൂലം നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും സ്വത്തുക്കള്‍ക്ക് പൂര്‍ണ്ണസംരക്ഷണം ആവശ്യപ്പെട്ട് അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോമായുടെ ഈ തീരുമാനം. രാഷ്ട്രീയപരമായി നേടിയെടുക്കേണ്ട പ്രവാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഫോമയെടുക്കുന്ന നടപടികളിൽ സുപ്രധാനമായ ഒന്നാണ് കമ്മിറ്റിയുടെ രൂപീകരണം. അമേരിക്കയിലുള്ള പ്രവാസികള്‍ മാത്രം നേരിടുന്ന ഒരു …

Read More »

കാന്‍സര്‍ രോഗികള്‍ക്ക് ഫോമയുടെ കാരുണ്യ സ്പര്‍ശംv

ന്യൂയോര്‍ക്ക്‌: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫോമ നിര്‍മ്മിച്ചു നല്‍കുന്ന ബ്ലോക്കിന്റെ പണി അടുത്ത ജൂലൈയില്‍ സ്ഥാനമൊഴിയും മുൻപു പൂര്‍ത്തിയാക്കുമെന്നും മയാമിയില്‍ അടുത്ത ജൂലൈ 7,8,9 തീയതികളില്‍ നടക്കുന്ന സമ്മേളനം ചരിത്രം കുറിക്കുന്നതായിരിക്കുമെന്നും ഫോമാ നേതാക്കള്‍ ഇന്ത്യാ പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉറപ്പു നല്‍കി. കഴിഞ്ഞ ഒക്‌ടോബറില്‍ സ്ഥാനമേറ്റെങ്കിലും പത്രക്കാരെ അഭിമുഖീകരിക്കുന്നത്‌ വൈകിയതായി പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും ക്ഷമാപ ണത്തോടെ പറഞ്ഞു. എന്തെങ്കിലും മികച്ച ഒരു …

Read More »

ഫോമാ ആര്‍സിസി കരാര്‍ ഒപ്പു വച്ചു

വടക്കേ അമേരിക്കന്‍ ദേശീയ സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഫോമായും, തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററും ഒപ്പുവച്ചു. ഫോമാ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേലും ആര്‍സിസി ഡയറക്ടര്‍ ഡോ.സെബാസ്റ്റിയന്‍ പോളും ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയ്യതി തിരുവനന്തപുരത്ത് വച്ച് നടന്ന ഹൃസ്വ ചടങ്ങില്‍ ധാരണാ പത്രത്തില്‍ ഒപ്പു വയ്ക്കുകയുണ്ടായി. തുടര്‍ന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയ് ആന്റണി, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, …

Read More »

ന്യൂയോര്‍ക്ക് ത്രിവര്‍ണമണിഞ്ഞു, ഫോമായുടെ നിറസാന്നിധ്യം, ഇന്ത്യ ഡേ പരേഡ് ഗിന്നസ് ബുക്കിലേക്ക്

ന്യൂയോര്‍ക്ക്  : ഇന്ത്യയുടെ 69മത്  സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച്  ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന  ഇന്ത്യ ഡേ പരേഡ്  ഫോമയുടെ കുടക്കീഴില്‍ അണി നിരന്ന മലയാളികളെ കൊണ്ട് ശ്രദ്ധേയമായി,രണ്ടു ലക്ഷത്തോളം ഭാരതീയര്‍ ത്രി വര്‍ണ പതാകയുമേന്തി ന്യൂയോര്‍ക്ക് സിറ്റിയെ കിടിലം കൊള്ളിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ഓരോ ഭാരതീയനും നെഞ്ചിലേറ്റിയ രാജ്യ സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. പിറന്ന നാടിനോടുള്ള സ്‌നേഹം അണ പൊട്ടിയപ്പോള്‍ അതു രാജ്യത്തിന് വെളിയില്‍ നടന്ന ഏറ്റവും കൂടുതല്‍ രാജ്യ സ്‌നേഹികള്‍ …

Read More »

ഫോമ വേദികളില്‍ ഫൊക്കാന നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം: അനിയന്‍ ജോര്‍ജ്ജ്

  ഫോമയും ഫൊക്കാനയും സൌഹൃദത്തിന്റെ പാത പിന്തുടരണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകള്‍ കണ്ടെത്തണമെന്നും ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ്. അത്തരമൊരു പാത വെട്ടി തുറന്നില്ലെങ്കില്‍ ജനങ്ങളില്‍ നിന്നും രണ്ടു സംഘടനകളും ഒറ്റപ്പെടും. ഫോമയുടെ നേതൃ നിരയിലേക്ക് കടന്നു വരുകയാണെങ്കില്‍ ഫോമയുടെ വേദികള്‍ ഫൊക്കാനയുടെ നേതാക്കള്‍ക്ക് പങ്കിടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങും. ഭിന്നിപ്പ് മുതലാക്കുന്ന കപട വേഷധാരികളായ രാഷ്ട്രീയക്കാരെ പരസ്യമായി തള്ളി പറയുവാന്‍ മടിക്കരുതെന്നും അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. …

Read More »

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഫോമാ കണ്‍വന്‍ഷനില്‍ കണ്ണുംനട്ട് കേരളം

തിരുവനന്തപുരം : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിടന്റ്‌റ് വി …

Read More »

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ത്രികോണമത്സരമോ?

ന്യൂജേഴ്‌സി: ഫോമയുടെ ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ ചില പേരുകള്‍ ഇതിനോടകം തന്നെ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞുവെങ്കിലും ശക്തനായ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി ഫോമയുടെ നേതൃനിരയിലേക്ക്‌ കടന്നുവരാന്‍ സാധ്യതയേറി. ഷിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറ, ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ്‌ ടി. ഉമ്മന്‍ എന്നിവര്‍ ബലാബലം പരീക്ഷിക്കുമ്പോള്‍, ഫോമയുടെ എക്കാലത്തേയും കരുത്തനായ മറ്റൊരു അംഗംകൂടി രംഗത്തുവരാന്‍ സാധ്യതകളുള്ളതായി ചില വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും സൂചന ലഭിച്ചു. ഫോമയുടെ രൂപീകരണം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച …

Read More »

ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിനു പുതിയ ഭാരവാഹികൾ

ഡിട്രോയിറ്റ്∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ റീജിയൺ 9 / ഗ്രേറ്റ് ലേക്ക്സ് റീജിയണിന്റെ 2014-16 കമ്മിറ്റി, ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ലേക്ക്സ് റീജണൽ വൈസ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമയുടെ മുതിർന്ന നേതാവ് മാത്യൂസ് ചെരുവിൽ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് റോജൻ തോമസ്, കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി രാജേഷ് കുട്ടി, …

Read More »

ഡിഐജി പി. വിജയനെ ഫോമ ആദരിക്കുന്നു

തിരുവനന്തപുരം∙ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനിലാണ് വിജയനെ ആദരിക്കുകയെന്നു ഫോമാ ഭാരവാഹികള്‍ പറഞ്ഞു. നാടിന്റെ സമഗ്ര നന്മയ്‌ക്ക്‌ വേണ്ടി വിജയന്‍ നടപ്പിലാക്കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നു ഫോമ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ( എസ്‌.പി.സി പദ്ധതി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലും പെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട്‌ രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു …

Read More »

മലയാളത്തിന്റെ മഹാനടന്‍ മധുവിനെ ഫോമാ ആദരിക്കുന്നു

തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ, മഹാ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പ്രൗഡ ഗംഭീരമായ കേരള കണ്‍വെന്‍ഷനില്‍ വച്ചു മലയാളത്തിന്റെ മഹാനടനായ മധുവിനെ (മാധവന്‍ നായര്‍), മലയാള സിനിമയ്ക്ക് നടന്‍ ,സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ നല്‍കിയ സംഭാവനകള്‍ക്ക് ആദരം. 2015 ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മാസ്‌കൊട്ട് ഹോട്ടലില്‍ വച്ചാണു ഫോമാ കേരള കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, …

Read More »