Home / അമേരിക്ക (page 645)

അമേരിക്ക

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകദിനം ജൂണ്‍ 28ന്; മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യാതിഥി

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ 41-ാം ഇടവദിനം സമുചിതമായി ആഘോഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 28ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം നടത്തപ്പെടുന്ന ഇടവകദിന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിയ്ക്കും. ഇടവകദിനത്തോടനുബന്ധിച്ച് ഇടവകയില്‍ ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിയ്ക്കുന്ന ഇടവകാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിയ്ക്കും. അക്കാദമിക് തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ വിദ്യാര്‍ത്ഥികളെയും ആദരിയ്ക്കും. അന്നേദിവസം രാവിലെ 9 …

Read More »

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓര്‍മ്മപെരുന്നാള്‍

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപെരുന്നാള്‍ ജൂണ്‍ മാസം 28-ാം തീയ്യതി(ഞായര്‍) വൈകീട്ട് 6 മണിക്ക്, ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റനിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന, യാക്കോബായ സുറിയാനി വിശ്വാസികളുടെ ആഗ്രഹപ്രകാരം താല്‍ക്കാലിക ക്രമീകരണമെന്നോണം, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ …

Read More »

ഫിലഡല്‍ഫിയയില്‍ ഫൊറോനാതല പാരീഷ് കൗണ്‍സില്‍ മീറ്റിംഗ്

ഫിലാഡല്‍ഫിയ: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ നോര്‍ത്തീസ്റ്റ് റീജിയണില്‍പെട്ട ഫിലാഡല്‍ഫിയാ, ഈസ്റ്റ് മില്‍സ്റ്റോണ്‍ എന്നീ ഫോറോനാപള്ളികളുടെ പരിധിയില്‍ വരുന്ന എല്ലാ മിഷനുകളിലെയും, ഇടവകകളിലെയും മിഷന്‍/പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഒരു വിശേഷാല്‍ സമ്മേളനം നടത്തപ്പെട്ടു. ജൂണ്‍ 7 ഞായറാഴ്ച്ച സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലായിരുന്നു സമ്മേളനം നടന്നത്. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ പ്രഥമ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടു പിതാവായിരുന്നു മുഖ്യാതിഥി. ഫിലാഡല്‍ഫിയ ഇടവകവികാരി …

Read More »

ഷാരോണ്‍ പ്രസാദ് വാലിഡിക്‌ടോറിയന്‍ ബഹുമതിക്ക് അര്‍ഹയായി

ന്യുയോര്‍ക്ക്: മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍ ഹൈസ്ക്കൂളില്‍ നിന്നും അക്കാഡമിക് രംഗത്ത് ഉന്നത വിജയം കരസ്തമാക്കി ഷാരോണ്‍ പ്രസാദ് വാലിഡിക്‌ടേറിയന്‍ ബഹുമതിക്ക് അര്‍ഹയായി. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പടിക്കുന്ന ഈ സ്കൂളില്‍ നിന്നും ഷാരോണ്‍ നേടിയെടുത്ത അത്യുന്നതമായ അക്കാഡമിക് വിജയം മറ്റുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും. ന്യുയോര്‍ക്ക് ഫ്രാങ്‌ളിന്‍ സ്ക്വയറിലുള്ള ക്രൈസ്റ്റ് അസംബ്ബ്‌ളീസ് ഓഫ് ഗോഡ് സഭയുടെ സജീവ അംഗവും യുവജന പ്രവര്‍ത്തകയുമായ ഷാരോണിന്റെ വിജയത്തില്‍ സഭാ ഭാരവാഹികള്‍ അനുമോദനം നേര്‍ന്നു. വള്ളിക്കുന്ന് …

Read More »

ഡോ. ജയനാരായണ്‍ജി അമേരിക്കയില്‍

ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ജൂണ്‍ 25 മുതല്‍ ജൂലൈ 12 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പര്യടനം നടത്തുന്നതാണ്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു സംഗമത്തോടനുന്ധിച്ച് എത്തിച്ചേരുന്ന അദ്ദേഹം ജൂലൈ 2 മുതല്‍ ആറാം തീയതി വരെ കണ്‍വന്‍ഷന്‍ വേദിയായ ഡാളസ് എയര്‍പോര്‍ട്ട് ഹയാത്ത് റീജന്‍സിയില്‍ വെച്ച് അദ്ദേഹത്തിന്റെ സേവനം ലഭ്യമണ്. നിങ്ങളുടെ എല്ലാവിധ ജീവിത പ്രശ്‌നങ്ങളും …

Read More »

രാജഗോപാലിനെ വിജയിപ്പിക്കുവാന്‍ ഒഎഫ് ബിജെപി യുഎസ്എ ആഹ്വാനം ചെയ്തു

രണ്ടു മുന്നണികളും മാറി മാറി ഭരിച്ചു കേരള ജനതയെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്ന കേരള പൊളിട്രിക്ക്‌സിനു മറുപടി കൊടുക്കാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ് അരുവിക്കരയില്‍ ഈ വരുന്ന ജൂണ്‍ 27 നു നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. അരുവിക്കരയിലെ പ്രബുദ്ധരായ സമ്മതിദായകര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിച്ചു നാടിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ശ്രീ ഒ. രാജഗോപാലിനെ താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി അരുവിക്കരയില്‍ താമര വിരിയിക്കണം എന്ന് ഒഎഫ് ബിജെപി …

Read More »

പല്ലാവൂരിന്റെ നാദപ്രഭയില്‍ മുഴുകി മിഷിഗണ്‍

ഡിട്രോയ്റ്റ്: പഞ്ചവാദ്യത്തിന്റെ സര്‍ഗ സംഗീതവുമായി പ്രശസ്ത തായമ്പക വിദ്വാന്‍ പല്ലാവൂര്‍ ശ്രീധരന്‍ മാരാരും സംഘവും, കലാക്ഷേത്ര ടെമ്പിള്‍ ഓഫ് ആര്‍ട്‌സിലെ രാജേഷ് നായരും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചവാദ്യവും പഞ്ചാരിമേളവും തായമ്പക മേളവും തത്വത്തില്‍ ഒരു പൂരപറമ്പിന്റെ പ്രതീതി ഉളവാക്കി. തിമിലയും, മദ്ദളവും, ഇടയ്‌യും, ഇലത്താളവും, കൊമ്പും ചേര്‍ന്നതാണ് പഞ്ചവാദ്യം. ഡിട്രോയിറ്റിലെ പഞ്ചവാദ്യ പ്രേമികളുടെ ഒരു വന്‍ കൂട്ടം തന്നെ പരിപാടികള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നു പുഷ്പദളങ്ങള്‍ വാരിയെറിഞ്ഞും കൈകളുയര്‍ത്തി താളം …

Read More »

ഐനാനി പത്താം വാര്‍ഷികം ഓഗസ്റ്റ് ഒന്നിന്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (ഐനാനി) പത്താം വാര്‍ഷികം ഓഗസ്റ്റ് ഒന്നാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അഞ്ചുമണി വരെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസന്‍ അവന്യൂവിലുള്ള ഫ്‌ളോറല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഈ മീറ്റിംഗില്‍ പല പ്രമുഖ വ്യക്തികള്‍ക്കൊപ്പം കമ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കുന്നതാണ്. പൊതുസമ്മേളനത്തെതുടര്‍ന്ന് സുവനീര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുവനീര്‍ പ്രകാശനവുമുണ്ടായിരിക്കും. കൂടാതെ സ്‌പെഷല്‍ അവാര്‍ഡ് ദാനവും വിവിധ കലാപരിപാടികളും …

Read More »

ഡോ.ജയനാരായണ്‍ജിയെ ‘നാമം’ ജ്യോതിഷ കുലപതി അവാര്‍ഡ് നല്‍കി ആദരിക്കുന്നു

ന്യൂജേഴ്‌സി: ഇരുപതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു രേഖാ ജ്യോതിഷം നടത്തുകയും രണ്ടു ലക്ഷത്തില്‍ പരം വ്യക്തികളുടെ ഭാവി പ്രവചനം നടത്തുകയും മെഡിക്കല്‍ പാമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായണ്‍ജിയെ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘നാമം’ ജ്യോതിഷ കുലപതി അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെ ജ്യോതിഷവും ആയുര്‍വേദവും കൂട്ടിയിണക്കിക്കൊണ്ട് സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തങ്ങളെ മാനിച്ചു കൊണ്ടാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഡോ.ജയനാരായണ്‍ജി, …

Read More »

വിസാ വിതരണം ഭാഗീകമായി പുനരാരംഭിച്ചു

വാഷിംഗ്ടണ്‍ : ആഗോള തലത്തില്‍ അമേരിക്കന്‍ വിസാ വിതരണത്തിലുണ്ടായ പ്രതിസന്ധി അതിവേഗം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും, ജൂണ്‍ 22 തിങ്കളാഴ്ച മാത്രം 45, 000 വിസകള്‍ വിതരണം ചെയ്തുവെന്നും ഇന്ന് ജൂണ്‍ 23ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക്മാന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ഒരു ദിവസം ശരാശരി 50,000 വിസകളാണ് വിതരണം ചെയ്തു വന്നിരുന്നത്. പൂര്‍ണ്ണ തോതില്‍ വിസാ വിതരണം എന്ന് ആരംഭിക്കാനാകും എന്ന് പറയാനാകില്ലെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. വിസാ …

Read More »