Home / അമേരിക്ക (page 8)

അമേരിക്ക

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് സ്റ്റാഫ്‌ഫോർഡ് സ്വാമിശരണം ടെംപിളിൽ ജനുവരി 13 നു

ഹൂസ്റ്റൺ :കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ,ജനുവരി  13 ശനിയാഴ്ച   സ്റ്റാഫ്‌ഫോർഡ്  ബി എ പി സ് സ്വാമിശരണം ടെംപിളിൽ  ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്യാംപ് നടക്കുന്നത്. യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് …

Read More »

ഇര്‍വിംഗ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ത്രിദ്വിന വചന പ്രഘോഷണം ജനുവരി 21 മുതല്‍

ഇര്‍വിംഗ്(ഡാളസ്): സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജനുവരി 21 മുതല്‍ 23 വരെ സന്ധ്യ പ്രാര്‍ത്ഥന ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, സമര്‍പ്പണ പ്രാര്‍ത്ഥന എന്നിവ ഉമ്ടായിരിക്കുമെന്ന് വികാരി റവ.ഫാ.തമ്പാന്‍ വര്‍ഗീസ് അറിയിച്ചു. സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വചന പണ്ഡിതനുമായ റവ.ഫാ. തോമസ് മാത്യു ധ്യാനപ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കും. നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകളില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ഇടവക ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് വര്‍ഗീസ്(സെക്രട്ടറി)- 214 282 4236. …

Read More »

വെസ്‌ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു: പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകള്‍

ഡാളസ്: നോർത്ത് ടെക്സാസിലെ റിച്ചാർട്സണിൽ നിന്നും തിരോധാനം ചെയ്യപ്പെടുകയും, പിന്നീട് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിന്റെ കുലപാതകത്തിൽ ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് വളർത്തച്ചനായ വെസ്ലി മാത്യൂസിന്റെ പേരിൽ ഗ്രാന്റ്ജൂറിയുടെ സഹായത്തിൽ കുലപാതക കുറ്റം (Capital Murder) ചുമത്തി. പ്രബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു പുതിയ നീക്കം എന്നു പറയപ്പെടുന്നു. ഇതോടൊപ്പം തെളിവ് നശിപ്പിക്കൽ,ബോധപൂർവ്വം കുട്ടിയെ അപകടത്തിലാക്കുക, ഉപേക്ഷിക്കുക എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പുതിയതായി ചുമത്തിയിരിക്കുന്ന കുറ്റാരോപണശിക്ഷപ്രകാരം …

Read More »

പ്രമുഖ സാമൂഹ്യ പരിഷ്‌കര്‍ത്താവ് രവി രഗ്ബീര്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: പ്രമുഖ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും, ന്യൂ സാന്‍ച്യുവറി കൊയലേഷന്‍(NEW SANCTURY COAILATION) എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രവി രഗ്ബീറിനെ ജനുവരി 11 ന് ന്യൂയോര്‍ക്കില്‍ വെച്ച് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. രവിയോട് ഉടന്‍ രാജ്യം വിട്ടു പോകാന്‍ അധികൃതര്‍ ഉത്തരവിട്ടു. രവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ജേക്കബ് ജാവിറ്റ് ഫെഡറല്‍ ബില്‍ഡിങ്ങിനു മുമ്പില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തടിച്ചു കൂടിയവരില്‍ നിന്നും രണ്ടു ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ …

Read More »

റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഭക്തിനിര്‍ഭരമായി ഐക്യക്രിസ്തുമസ് ആഘോഷിച്ചു.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷം ജനുവരി മാസം 7-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് സഫേണിലുള്ള സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെട്ടു. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളും, ഇടവകജനങ്ങളും കമ്മറ്റിയംഗങ്ങളും പട്ടക്കാരും, അഭിവന്ദ്യ തിരുമേനിയും മുഖ്യകവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചതോടുകൂടി ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആരാധനയ്ക്ക് …

Read More »

അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്

ന്യൂയോര്‍ക്ക്: "ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്‍റെ പ്രശ്നം. വി. വേദപുസ്തകം നിറയെ അടയാളങ്ങളുണ്ട്. നാമത് കാണാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവര്‍ക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.". വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്സ് പള്ളികളുടെ സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കി കൊല്‍ക്കൊത്ത ഭദ്രാസനത്തില്‍ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്ബോധിപ്പിച്ചു. പണം, പവ്വര്‍, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് …

Read More »

ഫ്രണ്ട്സ് ഓഫ് തിരുവല്ല ക്രിസ്തുമസ് പുതു വത്സര സംഗമം – ജനുവരി 20 നു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 20നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചാണ് (209, FM 1092 Rd, Stafford, TX,77477) പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് ഹൂസ്റ്റനിൽ ഉള്ള എല്ലാ തിരുവല്ല നിവാസികളെയും  ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും  തിരുവല്ല …

Read More »

ജോൺ .ഡ്യു .വർഗീസ് വേൾഡ്‌ മലയാളി കൗൺസിൽ ബിസിനസ്‌ ഫോറും ചെയർമാൻ

ഹുസ്റ്റ്ൺ: വേൾഡ്‌ മലയാളി കൗൺസിൽ ബിസിനസ്‌ ഫോറും ഹൂസ്റ്റൺ പ്രൊവിൻസ്‌ ചെയർമാനായി ജോൺ.ഡ്യു .വർഗീസിനെ തെരെഞ്ഞെടുത്തു. ഹുസ്റ്റണിലെ പ്രമുഖ റിയലറ്ററായ ജോൺ .ഡ്യു .വർഗീസ് ഏഷ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ അതുര സേവന രംഗത്ത്‌ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കേരളത്തിൽ നിരവധി സർജ്ജറി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ള ജോൺ, ജുലൈയിൽ ഇടുക്കിയിൽ ആദിവാസി മേഖലയിൽ നടത്തുന്ന ദശദിന സർജ്ജറി ക്യാമ്പിൽ വേൾഡ്‌ മലയാളി കൗൺസിൽ പങ്കാളിയാകുമെന്ന് പ്രസിഡന്റ്‌ എസ്‌ …

Read More »

പ്രശസ്ത നടി ദിവ്യ ഉണ്ണി നൃത്ത, അഭിനയ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമാകുന്നു, ജിനേഷ് തമ്പിയുമായി അഭിമുഖം

നന്നേ ചെറുപ്പത്തിൽ എണ്ണം പറഞ്ഞ  നർത്തകിയായി  പ്രശസ്തി നേടി, സ്കൂൾ തലത്തിൽ രണ്ടു  പ്രാവശ്യം കലാതിലകം പട്ടം സ്വന്തമാക്കി , പിന്നീട്  മലയാള സിനിമലോകത്തു നായികയായി തിളങ്ങിയ മലയാളത്തിന്റെ സ്വന്തം ദിവ്യ  ഉണ്ണി ഇപ്പോൾ അമേരിക്കയിൽ  ഡാൻസ് സ്കൂൾ അധ്യാപികയായി തിരക്കിന്റെ ലോകത്തിലാണ്. മലയാളസിനിമയിലേക്ക് ഒരു തിരിച്ചു വരവിനു ഒരുങ്ങുന്ന മലയാളത്തിന്റെ പ്രിയ നടി  ദിവ്യ ഉണ്ണിയുമായി ജിനേഷ് തമ്പിയുടെ അഭിമുഖം  1) പത്താം ക്ലാസ്സിലെ   പരീക്ഷ എഴുതി ദിവ്യ …

Read More »

അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23 ന് നടപ്പാകും

പെന്‍സില്‍ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മ സത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെന്‍സില്‍ വാനിയ മോണ്‍ട്‌ഗോമറി കൗണ്ടിയില്‍ നടപ്പാക്കുമെന്ന് ജനുവരി 8 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധ ശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനം, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട- ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയ …

Read More »