Home / പുതിയ വാർത്തകൾ (page 162)

പുതിയ വാർത്തകൾ

സീമെന്‍സ് മാത്ത്, സയന്‍സ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഉജ്ജ്വല പ്രകടനം

വാഷിംഗ്ടണ്‍: ഡിസംബര്‍ 6 ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 2016 സീമെന്‍സ് മാത്ത്, സയന്‍സ്, ടെക്‌നോളജി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം. ദേശീയാടിസ്ഥാനത്തില്‍ 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ നിന്നും 19 പേരാണ് ഫൈനലിലെത്തിയത്. വ്യക്തിഗത മത്സരങ്ങളില്‍ ഒറിഗണ്‍ പോര്‍ട്ട്‌ലാന്റില്‍ നിന്നുള്ള VINCENT EDUPUNGANTI യും, ടീം കാറ്റഗറിയില്‍ ടെക്‌സസ് പ്ലാനോയില്‍ നിന്നുള്ള ഇരട്ടകളായ ആദ്യ, ശ്രീയാ ബീസം (ADHYA, SHRIYA BEESAM) ഒന്നാം സ്ഥാനം …

Read More »

സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മയാമി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17-നു വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്ന വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുടേയും സ്‌നേഹവിരുന്നിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നൂറിലധികം കഥാപാത്രങ്ങളും, എല്‍.ഇ.ഡി സ്ക്രീന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന "ഫീസ്റ്റ് ഓഫ് ലവ്' എന്ന മെഗാ സ്റ്റേജ് ഷോ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ വേറിട്ട ഒരു അനുഭവമായിരിക്കും. സൗത്ത് ഫ്‌ളോറിഡയില്‍ ഇദംപ്രഥമമായിട്ടാണ് വളരെയേറെ …

Read More »

ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച

ന്യൂയോര്‍ക്ക്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദീകനും പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി ബസ്കിമോ- ഡോ. ആനി കടവില്‍ (84) ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡിസംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച് …

Read More »

ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ശനിയാഴ്ച നിര്യാതയായ ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വേക്ക് സര്‍വീസ് നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 10.30-നു ദേവാലയത്തില്‍ വച്ച് മരണാനന്തര ശുശ്രൂഷകളും തുടര്‍ന്ന് Forest Park Westheimer Cemetry-യില്‍ സംസ്കാരവും നടക്കും. ഏവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു. Adress: Immanuel Marthoma Church, 12803 Sugar Ridge, …

Read More »

ജീവകാരുണ്യ രംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം

ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ 21-മത് ഫണ്ട് റൈസിംഗ് ഡിന്നര്‍ ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണോത്സവമായി ആഘോഷിച്ചു. സേവനത്തിന്റെ പാതയില്‍ ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് ജോസഫ് സി. തോമസ് വിവരിച്ചു. തന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, അര്‍ഹരായവരെ കണ്ടെത്തി സഹായം എത്തിക്കാന്‍ സഹകരിച്ച ഇതിന്റെ ട്രഷറര്‍കൂടിയായ ഏബ്രഹാം …

Read More »

ഐ പി സി കേരളാസ്റ്റേറ്റ് കൺവൻഷൻ ആരംഭിച്ചു

പെരുമ്പാവൂർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാനകൺവെൻഷൻ ആരംഭിച്ചു. പെരുമ്പാവൂർ ആശ്രമം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൌണ്ടിൽ  ബുധനാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ എബ്രഹാം ജോർജിൻറെ പ്രാർത്ഥനയോടെ ആരംഭിച്ച  കൺവെൻഷൻ  സംസ്ഥാനപ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്തു. സാമൂഹികതിന്മകൾക്കെതിരെ വിശ്വാസികൾ പോരാടണമെന്നും, തിരുവെഴുത്തുകളുടെ പൊരുൾ സമൂഹത്തിന് പറഞ്ഞുകൊടുക്കുവാൻ നാം ബാധ്യസ്ഥരാണെന്നും പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു.  സംസ്ഥാന വൈസ്പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ രക്ഷാധികാരി പാസ്റ്റർ …

Read More »

കാട്ടുകുതിര നാടകം – കാലിഫോർണിയ സിലിക്കൺവാലിയിൽ .

സാൻ ഹോസെ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ മലയാള സാഹിത്യസൗഹൃദ കൂട്ടായ്മയായ സർഗ്ഗവേദി അതിന്റെ ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് സർഗ്ഗവേദിയിലെ കലാകാരന്മാർ എസ്. എൽ. പുരം സദാനന്ദന്റെ അതിപ്രശസ്തമായ കാട്ടുകുതിര എന്ന നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ സംവിധാനം ശ്രീ.ജോൺ കൊടിയൻ നിർവ്വഹിക്കുന്നു. മധു മുകുന്ദൻ, ഉമേഷ് നരേന്ദ്രൻ, ബിന്ദു ടിജി, സന്ധ്യ സുരേഷ്, സതീഷ് മേനോൻ, രാജീവ് വല്ലയിൽ, ലാഫിയ സെബാസ്റ്റ്യൻ, ലിജിത്, സാജൻ …

Read More »

മാത്യൂ വർഗീസ് ഫോമാ പി. ആർ. ഓ.

ചിക്കാഗോ: മൂന്ന് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്ക്കാരിക, മാധ്യമ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാത്യൂ വർഗീസിനെയാണ് (ജോസ് ഫ്ലോറിഡ) ഫോമായുടെ 2016-18 ഭരണ സമിതി പി. ആർ. ഓ. ആയി തിരഞ്ഞെടുത്തു. നവംബർ 30 ന് നടന്ന നാഷണൽ കമ്മിറ്റി മീറ്റിംഗിലാണ് മാത്യൂ വർഗീസിനെ തിരഞ്ഞെടുത്തത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ തുടക്കം മുതൽ അതിന്റെ സജീവ പങ്കാളിയാണ് മാത്യൂ.  അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടന …

Read More »

യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയർ ആഘോഷവും ഡിസംബർ 18 ന്.

ന്യൂയോർക്കിലെ പ്രബല മലയാളി സംഘടനായ  യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ ഈ വര്ഷം മെഗാ ഫാമിലി നൈറ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 18 ന് വൈകുന്നേരം 5 .30 ന്  റോയൽ പാലസിൽ അരങ്ങേറുന്ന പരിപാടികൾക്ക് ഫോമാ കമ്മിറ്റിയിലെ പ്രമുഖർക്കൊപ്പം വൈ. എം. എ. യുടെ മുൻ കാല നേതാക്കളും പങ്കെടുക്കും.   തികച്ചും വ്യതസ്‌തമായ ആഘോഷപരിപാടികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നാട്ടിയമുദ്രഅണിയിച്ചൊരുക്കുന്ന നിർത്തസന്ധ്യ, ജെസ്‌മോനും ശാലിനിയും അരങ്ങുതകർക്കുന്ന ഗാനമേള , കുട്ടികൾക്കായി ഫെയിസ് പെയിന്റിങ്, …

Read More »

തമിഴ്നാടിനെ ഉളളം കൈയിലാക്കാൻ കച്ചകെട്ടി ബിജെപി

കരുതലോടെ നീങ്ങി തമിഴ്നാടിനെ ഉളളം കൈയിലാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. സമ്പത്തും അധികാരവും യഥോചിതം ഉപയോഗിച്ചുളള ആസൂത്രിതമായ ഇടപെടലുകൾക്കു മുന്നിൽ തമിഴ്നാട്ടിലെ പ്രദേശിക രാഷ്ട്രീയം കീഴടങ്ങുമെന്ന ബിജെപി വിലയിരുത്തൽ ശരിയാകാനാളള സാധ്യതയാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്.വളരെ പതുക്കെ എഐഎഡിഎംകെയെ വിഴുങ്ങുക; അതേസമയം കേസുകളിലും കുരുക്കി ഡിഎംകെ നേതാക്കളെ തളയ്ക്കുക. തമിഴ്നാടിനുവേണ്ടി പുതിയ തന്ത്രം തയാറാക്കി ബിജെപി . ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ സംസ്ഥാനം ബിജെപിയുടെ പിടിയിലായിരുന്നു.ജയലളിതയുടെ പിൻഗാമിയെ …

Read More »