കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്്്‌റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഓണത്തെ വരവേറ്റുകൊണ്ട് മാക്‌സ് ഫാഷന്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം മാതൃക വസ്ത്രങ്ങളില്‍ തീര്‍ത്തു ചരിത്രം സൃഷ്ടിച്ചു. കൊച്ചി മറൈന്‍ഡ്രൈവില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ 6400 ചതുരശ്രഅടിയുടെ വസ്ത്രക്കളം തീര്‍ത്താണ് മാക്‌സ് നവ്യാനുഭവം തീര്‍ത്തത്. വിവിധ വര്‍ണ്ണങ്ങളിലും ഫാഷനുകളിലുമുള്ള മ്ക്‌സിന്റെ എണ്ണായിരത്തിലധകം വസ്ത്രങ്ങളാലാണ് വസ്ത്രക്കളം ഒരുക്കിയത്. പ്രശസ്ത സിനിമ കലാസംവിധായിക ദുന്ദു ക്യൂറേറ്റ് ചെയ്ത് വസ്ത്രക്കളം ഫാഷന്റെയും സംസ്‌കാരത്തിന്റെയും സമന്വയമായി മാറി. കഥകളി രൂപമാതൃകയില്‍ പൂര്‍ത്തിയാക്കിയ വസ്ത്രക്കളത്തിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാ താരം ഹണി റോസ് നിര്‍വഹിച്ചു. മനോഹരമായ ഓണക്കളം മാതൃക വസ്ത്രങ്ങളില്‍ തീര്‍ത്തു ചരിത്രം സൃഷ്ടിക്കുകയും ഒപ്പം വലിയൊരു കാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്ത്് മാക്‌സ് ഫാഷന്‍ മാതൃകയായി മാറിയിരിക്കുകയാണെന്ന് ഹണി റോസ് പറഞ്ഞു. വസ്ത്രവിപണിയില്‍ തങ്ങളുടേതായ സ്ഥാനം നേടാന്‍ കഴിഞ്ഞ മാക്‌സിന്റെ സ്വീകാര്യത സാമുഹ്യ ഇടപ്പെടലിലൂടെ വര്‍ധിച്ചിരിക്കുകയാണെന്നും ഹണി റോസ് പറഞ്ഞു. പൂക്കളം മാതൃകയ്ക്കായി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തോളം വസ്ത്രങ്ങള്‍ നിര്‍ധനരായ കുട്ടികള്‍ക്ക്് ചാരിറ്റി സന്നദ്ധ സംഘടനകള്‍ വഴി ഓണപുടവകളായി വിതരണം ചെയ്യും. പ്രത്യേകം ക്ഷണിക്കപ്പെട്ട കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്്. മാക്‌സ് ഫാഷന്‍ റിജിയണല്‍ ഹെഡ് അനീഷ് കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് വൈഭവ്്, റിജിയണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ജിത്തു ടി.എസ്, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ് )സുനില്‍ ചൗഹാന്‍, മാര്‍ക്കറ്റിങ് മാനേജര്‍ രഞ്ജിത്ത് കൃഷ്ണന്‍, സിനിമ കലാസംവിധായിക ദുന്തു, എസ്.ഒ.എസ് വില്ലേജ് പ്രതിനിധി ഡാലിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്്
മാക്‌സ് ഫാഷന്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ 8000 ത്തിലധം വസ്ത്രങ്ങള്‍ ഉപയോഗിച്ച് പുക്കളമാതൃകയില്‍ തീര്‍ത്ത ഭീമന്‍ വസ്ത്രക്കളം സിനിമാ താരം ഹണി റോസ് ഉദ്ഘാടനം ചെയ്യുന്നു. അഖില്‍, അനിര്‍ബാന്‍ ചക്രബര്‍ത്തി, സുനില്‍ ചൗഹാന്‍, ജിത്തു ടി.എസ്, മുഹമ്മദ് ഷാരിഖ്, രഞ്ജിത്ത് കൃഷ്ണന്‍, അനീഷ് കുമാര്‍, വൈഭവ്, വിമല്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here