Friday, April 26, 2024
spot_img
Home വിനോദം സിനിമ ഷാരൂഖ് ഖാന്റെ കൂടെ അഭിനയിക്കാന്‍ എങ്ങനെ അവസരം കിട്ടി: സണ്ണി ലിയോണ്‍ പറയുന്നു

ഷാരൂഖ് ഖാന്റെ കൂടെ അഭിനയിക്കാന്‍ എങ്ങനെ അവസരം കിട്ടി: സണ്ണി ലിയോണ്‍ പറയുന്നു

57
0

ഭൂതകാലത്തിന്റെ പ്രത്യേകതകള്‍ കൊണ്ട് ബോളിവുഡ് തന്നെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് പലപ്പോഴും സണ്ണി ലിയോണ്‍ പരാതിപ്പെട്ട് കേട്ടിട്ടുണ്ട്. ബോളിവുഡിന് സണ്ണി ലിയോണിനോടുള്ള അയിത്തം മാറിയെന്ന് വേണം കരുതാന്‍. ഷാരൂഖ് ഖാന്‍ നായകനാകുന്ന റായീസ് എന്ന ചിത്രത്തില്‍ സണ്ണി ലിയോണും അഭിനയിക്കുന്നുണ്ട്. റായീസിലെ ഒരു ഗാനരംഗത്തിലാണ് ഷാരൂഖിനൊപ്പം സണ്ണി അഭിനയിക്കുന്നത്. സണ്ണി ലിയോണ്‍ നായികയായി ഏതാനും സിനിമകള്‍ റിലീസായെങ്കിലും ബോളിവുഡ് താരരാജാക്കന്മാരില്‍ ഒരാളായ ഷാരൂഖിനൊപ്പം ആദ്യമായിട്ടാണ് സണ്ണി അഭിനയിക്കുന്നത്.  

‘റായീസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിളിച്ചപ്പോള്‍ അവര്‍ക്ക് നമ്പര്‍ മാറി പോയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. സ്റ്റെപ്പുകളുടെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായി കോസ്റ്റ്യൂം ടെസ്റ്റ് നടത്തിയപ്പോള്‍ മാത്രമാണ് തനിക്ക് ഇക്കാര്യം വിശ്വസിക്കാനായത്. പിന്നീട് റായീസിന്റെ സെറ്റില്‍ ഷാരൂഖിനെ കണ്ടപ്പോള്‍, ഈ സിനിമയില്‍ അവസരം നല്‍കിയതിന് നിരവധി തവണ നന്ദി പറഞ്ഞു. ഷൂട്ടിംഗിന്റെ ആദ്യ ദിവസത്തില്‍ ചെറിയ അങ്കലാപ്പുണ്ടായിരുന്നെങ്കിലും അതെല്ലാം മാറി. അദ്ദേഹവുമൊത്തുള്ള അഭിനയം വളരെ മനോഹരമായിരുന്നു’ – സണ്ണി ലിയോണ്‍ പറഞ്ഞു. 

രാഹുല്‍ ദൊലാക്കിയ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ചിത്രമായ റായീസ് ഷൂരിഖിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമളില്‍വച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഷാരൂഖിനൊപ്പം നവാസുദ്ദിന്‍ സിദ്ധിഖി, മഹീരാ ഖാന്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ റായിസ് പുറത്തിറങ്ങും.

 

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: