ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകന്‍ പാസ്റ്റര്‍ എം. സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍-84) ജൂണ്‍ 28ന് ചൊവ്വാഴ്ച നിര്യാതനായി.

സഭാ പരിപാലന ചുമതലയില്‍ നിന്നും ഒഴിഞ്ഞുനിന്നുവെങ്കിലും സഭാ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുന്‍പ് ഭോപ്പാല്‍ കേന്ദ്രമാക്കിയുള്ള സഭാ ശുശ്രൂഷയില്‍ വ്യാപൃതനായിരുന്നു.

പാസ്റ്റര്‍ എം. കെ. ചാക്കോയുടെ പുത്രനാണ്. മേരി ഏബ്രഹാമാണ് ഭാര്യ. ജെയിംസ് , അമ്മാമ, ജോണ്‍, സൂസി , ജോസ് എബ്രാഹാം എന്നിവര്‍ മക്കളുമാണ് .

ജൂലൈ 1ന് വെള്ളിയാഴ്ച 5 മണി മുതല്‍ 9 മണി വരെ ബെന്‍സേലത്തുള്ള ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ (Christian Life Center, 3100 Galloway Rd, Bensalem, PA 19020) പൊതുദര്‍ശനം.
തുടര്‍ന്ന്, അനുസ്മരണ യോഗവും ഉണ്ടായിരിക്കും.

സംസ്‌കാര ശുശ്രൂഷ ജൂലൈ 2ന് ശനിയാഴ്ച 9:30 മുതല്‍ 11:30 വരെ ബസള്‍ട്ടന്‍ അവന്യൂവിലുള്ള ഫിലാഡല്‍ഫിയാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍. ( 9707 Bustleton Ave, Philadelphia, PA 19115)

തുടര്‍ന്ന് ഭൗതീക ശരീരം സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (Sunset Memorial Park, 333 W. County Line Road, Huntington Valley, PA 19006) അടക്കം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here