വാഷിംഗ്ടണ്‍: ഒരാഴ്ചയ്ക്കുള്ളില്‍ ഫെഡറല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ നിന്നും 600 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഇന്ന് (Feb. 13) വെളിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 40 പേരെയാണ് പിടികൂടിയത്.

അനധികൃത കുടിയേറ്റക്കാരില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നാടുകടത്തുന്നതിനാണോ അറസ്റ്റു ചെയ്തതെന്ന് വെളിപ്പെടുത്താനാകില്ലെന്ന് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരില്‍ ഗാങ്ങ് മെമ്പേഴ്‌സ്, മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നിവരെ തിരഞ്ഞു പിടിച്ചു തിരിച്ചയ്ക്കുമെന്ന് തിരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനം നിറവേറ്റുമെന്ന് ട്രമ്പ് ഇന്ന് രാവിലെ ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ഒബാമ ഭരണകൂടം 2012 ലാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത് (409, 849) ജനുവരി 25ന് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇമ്മിഗ്രേഷന്‍ ഫോഴ്‌സിനെ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തുമെന്ന് ട്രമ്പിന്റെ അസി. പ്രസ് സെക്രട്ടറി ഗില്ലിയന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here