ന്യൂയോർക്ക്: മാന്‍ഹാട്ടണിലെ ബസ് ടെർമിനലിൽ പൊട്ടിത്തെറി. ടൈംസ് സ്ക്വയറിലെ പോർട്ട് അതോറിറ്റി ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴോടെയായിരുന്നു സ്ഫോടനം. പൊട്ടിത്തെറിയിൽ നിരവധി പേർക്കു പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഏറ്റവും തിരക്കുള്ള ഒരു ബസ് ടെർമിനലാണിത്. വിവിധ സ്റ്റേറ്റുകളിലേക്കു ഇവിടുന്നു ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന വിവരം ന്യൂയോർക്ക് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൈപ്പ് ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണു സൂചന.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കു പൊട്ടിത്തെറിയിൽ പരിക്കേറ്റിട്ടുണ്ട്. മറ്റു നാലു പേർക്കു കൂടി പരിക്കേറ്റിട്ടുണ്ട്.
പിടിയിലായ ആള് ബംഗ്ളാദേശിയാണ്. ഇയാളുടെ ശരീരത്തില്‍ വയറുകളും മറ്റും കടുപ്പിച്ചിട്ടുണ്ടായിരുന്നു. ഏഴു വര്‍ഷമായി ഇയാള്‍ അമേരിക്കയിലുണ്ട്. ഭീകരാക്രമണമാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.
Akayed Ullah, a 27-year-old Bangladeshi native, was identified as a suspect in the pipe bombing.