തരൂരിന് പിന്തുണയുമായി ബിജെപി; “രാജ്യതാല്‍പര്യത്തിന് ലക്ഷ്മണ രേഖ എന്തിന്?”

ന്യൂഡല്‍ഹി: ശശി തരൂരിനെ പിന്തുണച്ച് ബിജെപി. രാജ്യ താല്‍പര്യത്തിന്റെ പേരില്‍ നിലപാട് സ്വീകരിച്ച തരൂരിനെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നുവെന്ന ആരോപണമാണ് ബിജെപി ശക്തമായി ഉയർത്തുന്നത്. തരൂരിനെ പാര്‍ട്ടി ചട്ടക്കൂടിനകത്ത് നിർത്താനുള്ള കോണ്‍ഗ്രസ് ശ്രമത്തിനെതിരെയാണ് ബിജെപിയുടെ കടുത്ത വിമര്‍ശനം.
പാര്‍ട്ടി നിലപാടുകളില്‍ നിന്ന് പലപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച തരൂരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളതാണെന്നും വ്യക്തിപരമായ നിലപാടുകളാണെന്നുമാണ് തന്റേതായ വിശദീകരണം തരൂർ നല്‍കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നിയന്ത്രണ രേഖ ചൂണ്ടിക്കാട്ടിയതെന്ന് കരുതുന്നു.
ഈ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപിയുടെ പ്രതികരണം. “രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിനും സൈനികരുടെ പിന്തുണ പ്രഖ്യാപിക്കുന്നതിനും ലക്ഷ്മണ രേഖ വരയ്ക്കേണ്ടതുണ്ടോ?” എന്നതാണ് ബിജെപി ഉന്നയിച്ച പ്രധാന ചോദ്യം.
ദേശസ്നേഹത്തിനും രാജ്യ താല്‍പര്യത്തിനും മതിയായ പിന്തുണ നല്‍കാതെ, മറിച്ച് അതിനെ വിലക്കി നില്‍ക്കുന്നവര്‍ക്കേ നിയന്ത്രണ രേഖകളെക്കുറിച്ച് ആശങ്കപ്പെടാനാകൂവെന്നും ബിജെപി ആരോപിച്ചു.