കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈന്‍ പൊന്നോണം 2021 പത്തു ഏരിയകളിലായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ മനാമ ഏരിയ ഓണാഘോഷത്തോടെ സമാപിച്ചു. കെ.പി.എ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പത്താമത്തെ ഓണാഘോഷവും സമാപനസമ്മേളനവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തി.
ഏരിയ പ്രസിഡന്റ് നവാസ് കുണ്ടറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍ ഉത്ഘാടനം ചെയ്തു. ഫ്രണ്ട്സ് സോഷ്യല്‍ അസ്സോസിയേഷന് പ്രസിഡന്റ് ജമാല്‍ നദ് വി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകളും അറിയിച്ചു.
യോഗത്തിനു ഏരിയ സെക്രട്ടറി ഷഫീക് സൈഫുദ്ധീന്‍ സ്വാഗതവും, ഏരിയ ട്രെഷറര്‍ ഗീവര്‍ഗീസ് മത്തായി നന്ദിയും പറഞ്ഞു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് പൊന്നാടയും, ഓണക്കോടിയും നല്കി ആദരിക്കുകയും രാവിലെ നടന്ന ബാഡ്മിന്റണ്‍ മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കിയ ഗുദേബിയ ഏരിയ ടീമിനുള്ള സമ്മാനങ്ങളും കൈമാറുകയും ചെയ്തു.
സമാപന സമ്മേളനത്തില്‍ വിജയകരമായി ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ച 10 ഏരിയ കമ്മിറ്റികള്‍ക്കും മൊമെന്റോ നല്കി അനുമോദിച്ചു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, ഉറിയടിയും മറ്റു കലാപരിപാടികളും അരങ്ങേറി.