മൂന്നാം ലോക മഹായുദ്ധം മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലായിരിക്കുമെന്ന് അമേരിക്കയുടെ മുന്‍ സൈനികനും യുഎസ് വ്യോമസേനയില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നയാളുമായ റോബര്‍ട്ട് സലാസ്. 1967ല്‍ അന്യഗ്രഹജീവികള്‍ അമേരിക്കയുടെ മിസൈല്‍ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് സലാസ് പറയുന്നത്.

അമേരിക്കയുടെ പക്കലുണ്ടായിരുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഏറ്റെടുത്ത അന്യഗ്രഹജീവികള്‍ അവയെ ലോഞ്ച് സീക്ക്വന്‍സുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. എന്നാല്‍ എന്തോ കാരണത്താല്‍ മിസൈലുകള്‍ പിന്നീട് പ്രവര്‍ത്തനരഹിതമായി തീര്‍ന്നു. ഈ സംഭവം നടക്കുന്നതിനും എട്ട് ദിവസം മുമ്ബ് മാര്‍ച്ച് 16ന് അമേരിക്കയുടെ തന്നെ മറ്റൊരു മിസൈല്‍ ലോഞ്ചിംഗ് സ്റ്റേഷനില്‍ സമാനമായൊരു സംഭവം ഉണ്ടായതായി സലാസ് പറയുന്നു.

അന്യഗ്രഹജീവികള്‍ക്ക് അമേരിക്കയുടെ ആയുധ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടായാല്‍ ഒരുപക്ഷേ ലോകാവസാനത്തിനു വരെ ഇത് കാരണമായേക്കാമെന്നും സലാസ് സൂചിപ്പിച്ചു. അമേരിക്കന്‍ വ്യോമസേനയുടെ ആയുധ നിയന്ത്രണ ഉദ്യോഗസ്ഥനായും ബാലിസ്റ്റിക് മിസൈലുകളുടെ ലോഞ്ച് ഓഫീസറായും എയര്‍ ഫോഴ്‌സിന്റെ മിസൈല്‍ പ്രൊപള്‍ഷന്‍ എന്‍ജിനീയറുമായെല്ലാം സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സലാസ്.

LEAVE A REPLY

Please enter your comment!
Please enter your name here