തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തിക്കേസില്‍ സബ് കോടതി വിധിക്കെതിരായ വി.എസ് അച്യൂതാനന്ദന്റെ അപ്പീല്‍ അനുവദിക്കാന്‍ ഹര്ജിക്കാരന് 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ജില്ലാ കോടതിയുടെ ഉപാധി. തുക കെട്ടിവച്ചില്ലെങ്കില്‍ തതുല്യ ജാമ്യം കെട്ടിവയ്ക്കണമെന്നും ഉപാധിയില്‍ പറയുന്നു.
അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് 10.10 ലക്ഷം രുപ നഷ്ടപരിഹാരവും ഇത്രയും കാലത്തെ പലിശയും നല്‍കണമെന്നായിരുന്നു സബ് കോടതി ഉത്തരവ്. ഇതിനെതിരെ നേരത്തെ വി.എസിന്റെ അപ്പീല്‍ അനുവദിച്ച കോടതി ഉത്തരവില്‍ സ്റ്റേ അനുവദിച്ചിരുന്നു. അപ്പീലില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ പ്രതികരണമാണ് കേസിനാധാരം.