തൃക്കാക്കരയിൽ ഉജ്വല വിജയം നേടിയ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ഐ ഒ സി കേരളാ ചാപ്റ്ററിന്റെ പ്രത്യേക യോഗം  അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അടക്കം ഉന്നതർ നേരിട്ട് നിയന്ത്രിച്ചിട്ടും തൃക്കാക്കരയിൽ ശരിയുടെ പക്ഷത്തെ വിജിപ്പിച്ച വോട്ടർമാരെയും യോഗം അഭിനന്ദിച്ചു. 

 
തൃക്കാക്കര പിടിക്കാനായി എൽ ഡി എഫ് പല അടവുകളും പയറ്റിയപ്പോഴും വ്യക്തമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയും,  ഉമാ തോമസിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്ത കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും  ഈ ഉജ്വല വിജയത്തിൽ  അഭിമാനിക്കാം. ഒരു പക്ഷേ തൃക്കാക്കരയിൽ മറിച്ചാണ് സംഭവിച്ചിരുന്നതെങ്കിൽ രണ്ടുപേരുടെയും രാഷ്ട്രീയ ജീവിതത്തിൽ വലിയൊരു കരിനിഴലായി തൃക്കാക്കര മാറിയേനെ എന്നും ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ഒന്നിനും കൊള്ളാത്ത ദുർബലനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി, ക്രിസ്റ്റ്യൻ വോട്ടുകൾ നേടാനായി സി പി എം നടത്തിയ ഏറ്റവും ഹീനമായ നീക്കത്തിനാണ് തൃക്കാക്കരയിലെ ജനത മറുപടി നൽകിയതെന്നുംൾ ക്രിസ്റ്റിയൻ നാമധാരിയെ നിർത്തി 
 ക്രിസ്റ്റ്യൻ വോട്ടുകൾ  സ്വന്തമാക്കാമെന്നു കരുതിയ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി പി എം നോതാക്കൾക്കുള്ള അതിശ്ക്തമായ മറുപടിയാണ് തൃക്കാക്കരയിലെ ജനത നൽകിയതെന്നും, ക്രൈസ്തവ, മുസ്ലിം സമുദായ പ്രീണനം എന്നിവയൊന്നും രാഷ്ട്രീയ കേരളത്തിൽ വിലപ്പോവില്ലെന്നും, തൃക്കാക്കരയിലെ എൽ ഡി എഫിന്റെ പരാജയത്തിന് കാരണമായത് ജാതിമത ശക്തികളെ ഒരുമിച്ച് നിർത്താൻ നടത്തിയ ശ്രമങ്ങളാണെന്നും ഐ ഒ സി പ്രസിഡന്റ് ലീല മാരേട്ട് യോഗത്തിൽ അഭിപ്രായപ്പെട്ടു.  
 
കെ റെയിൽ പദ്ധതിക്കെതിരെ കേരള ജനത ഉയർത്തിയ സമരം കണ്ടില്ലെന്ന് നടിക്കാൻ ഇനി ഈ സർക്കാരിന് ആവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ലീല മാരേട്ട് (പ്രസിഡന്റ് ), തോമസ് മാത്യു (ചെയർമാൻ), സജി കരിമ്പന്നൂർ (ജനറൽ സെക്രട്ടറി), സതീശൻ നായർ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ), ചെറിയാൻ കോശി, സ്‌കറിയ കല്ലറക്കൽ, യോഹന്നാൻ ശങ്കരത്തിൽ -വൈസ് പ്രസഡന്റുമാർ, വിപിൻ രാജ് (ട്രഷറർ), ജെസ്സി റിൻസി, ഈപ്പൻ ഡാനിയൽ മോൻസി വർഗീസ്. സാം മണ്ണിക്കരോട്ട്- സെക്രട്ടറിമാർ,  സോസമ്മ ആൻഡ്രൂസ് (വനിതാ ഫോറം അധ്യക്ഷ),
ഗീവർഗീസ് എബ്രഹാം, തോമസ് ഓലിയാംകുന്നേൽ, സാബു സ്‌കറിയ, ജോർജ്കുട്ടി മണലേൽ, ചാക്കോ കുര്യൻ, ബിജു വാലുക്കല്ലുങ്കൽ, സന്തോഷ് കാപ്പിൽ, മാത്യു വർഗീസ്, അനിൽ മാത്യു, പ്രൊഫ തമ്പി, സൂരജ് വർക്കി, ഉഷാ ജോർജ് (മേഖലാ പ്രസിഡന്റുമാർ) എന്നിവരും  യോഗത്തിൽ സംബന്ധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here