AmericaKeralaLatest NewsNewsObituary

ഹെഡ്ജ് ഫണ്ട് രംഗത്ത് നേട്ടങ്ങൾ കുറിച്ച ജോസി തോമസ് (44)അന്തരിച്ചു

ന്യൂജേഴ്‌സി: ക്യുട്രേഡ് ക്യാപിറ്റൽ പാർട്ണേഴ്‌സിന്റെ ട്രേഡിംഗ് മേധാവിയായ ജോസി തോമസ് (44) അന്തരിച്ചു. ന്യൂയോർക്കിലെ ക്വീൻസ് നഗരത്തിൽ ജനിച്ചു ഹിക്സ്‌വില്ലിൽ വളർന്നജോസി തോമസ് പിന്നീട് ന്യൂജേഴ്‌സിയിലെ ഫ്രാങ്ക്ലിൻ ലേക്ക്‌സിലേക്കാണ് താമസം മാറ്റിയത്.

ഹെഡ്ജ് ഫണ്ട് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ജോസി തോമസ്, നേരത്തെ യുബിഎസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ക്വാണ്ട് സെയിൽസ് ആൻഡ് ട്രേഡിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എൻ‌വൈ‌യു സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ഫിനാൻസിൽ എംബിഎയും സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവുമാണ് നേടി.

പരേതരായ ജോസഫ് തോമസിന്റെയും മേരി തോമസിന്റെയും മകനാണ്. ഭാര്യ ഉഷമ, മക്കൾ ഡീൻ, റയാൻ, ഷോൺ.

മെയ് 4-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ വൈക്കോഫ് നഗരത്തിലെ വാൻഡർ പ്ലാറ്റ് ഫ്യൂണറൽ ഹോമിൽ പൊതുദർശനവും 5 മണിക്ക് അനുസ്മരണവും നടക്കും. സംസ്കാര ശുശ്രൂഷ മെയ് 5-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് എലിസബത്ത് ചർച്ചിൽ, തുടർന്ന് സംസ്കാരം ഫാമിംഗ്ഡെയ്ൽ, ന്യൂയോർക്കിലെ സെന്റ് ചാൾസ് റിസറക്ഷൻ സെമിത്തേരിയിൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button