നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി ദസറ. വെറും 6 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 100 കോടി രൂപ നേടിയത്. അവധി ദിവസങ്ങളില്‍ മാത്രമല്ല പ്രവര്‍ത്തി ദിവസങ്ങളിലും ചിത്രം മികച്ച ബോക്സ് ഓഫീസ് ചലനം നേടിയെടുത്തിരുന്നു. 6 ദിവസങ്ങള്‍ കൊണ്ട് ഈ സ്വപ്ന നേട്ടം സ്വന്തമാക്കുമ്പോള്‍ നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയായി ദസറ മാറിയിരിക്കുകയാണ്.
കരിംനഗറില്‍ നടന്ന വിജയാഘോഷ പരിപാടിയില്‍ സംവിധായകന് ശ്രീകാന്ത് ഒഡേലയ്ക്ക് ആഡംബര കാര്‍ നിര്‍മാതാവ് സുധാകരന് ചെറുകുരി സമ്മാനിച്ചു. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും ടെക്നീഷ്യന്‍സിനുമായി ഓരോരുത്തര്‍ക്കും 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുകയും ചെയ്തു. ഇ ഫോര്‍ എന്റര്ടെയ്മെന്റ്സ് ആണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്. പിആര്‍ഒ ശബരി. മാര്‍ക്കറ്റിങ് മിന്റ് മീഡിയ.
65 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ ധരണി എന്ന കഥാപാത്രത്തെയായിരുന്നു നാനി അവതരിപ്പിച്ചത്. വെണ്ണെല എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ഷൈന്‍ ടോം ചാക്കോയാണ് വില്ലനായെത്തുന്നത്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സത്യന് സൂര്യനാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി.