AmericaCinemaObituary

‘ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കെയ്ലി ഹോട്ടൽ (18) വാഹനാപകടത്തിൽ മരിച്ചു.

ലോസ് ഏഞ്ചലസ്: ഹോളിവുഡ് ചിത്രം ‘ഗോഡ്സില്ല വേഴ്സസ് കോങ്’ (Godzilla vs. Kong), ‘ഗോഡ്സില്ല x കോങ്: ദി ന്യൂ എംപയർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ യുവനടി കെയ്ലി ഹോട്ടൽ (18) വാഹനാപകടത്തിൽ മരിച്ചു. മേരിലാൻഡിൽ വെച്ചുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു അന്ത്യം.

നടിയുടെ പിതാവ് ജോഷ്വ ഹോട്ടൽ അമേരിക്കൻ സൈൻ ലാംഗ്വേജിലൂടെ നടത്തിയ ലൈവ് സ്ട്രീമിലാണ് മരണവാർത്ത പുറത്തുവിട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ശബ്ദശ്രവണ ശേഷിയില്ലാത്ത കെയ്ലി, 2021-ൽ പുറത്തിറങ്ങിയ ‘ഗോഡ്സില്ല വേഴ്സസ് കോങ്’ എന്ന ചിത്രത്തിലെ ‘ജിയ’ (Jia) എന്ന കഥാപാത്രത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. തുടർന്ന് 2024-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. കേൾവിപരിമിതിയുള്ള കലാകാരന്മാർക്ക് ഹോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു കെയ്ലി.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button