AmericaLatest NewsNews
കൊളറാഡോ കാട്ടുതീ: നാലാമത്തെ അഗ്നിശമന സേനാംഗവും മരിച്ചു.

കൊളറാഡോ-യൂട്ട അതിർത്തിക്കടുത്തുള്ള കാട്ടുതീയിൽ ഗുരുതരമായി പൊള്ളലേറ്റ നാലാമത്തെ അഗ്നിശമന സേനാംഗം നാഥൻ മാത്യൂസ് (43) അന്തരിച്ചു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് ഉദ്യോഗസ്ഥർ ( ബാർക്കർ, നിക്ക് ഹച്ചേഴ്സൺ, സിഡ്നി വാട്സൺ) മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന നാഥൻ മാത്യൂസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
കൊളറാഡോയിലെ മേസ കൗണ്ടിയിൽ അതിവേഗം പടർന്ന കാട്ടുതീയിൽ ഹെലിടാക്ക് (Helitack) സംഘം അകപ്പെട്ടത്.
ഈ വേനൽക്കാലത്ത് കടുത്ത വരൾച്ചയും ചൂടും കാരണം അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിരവധി വലിയ കാട്ടുതീകളാണ് പടർന്നുപിടിക്കുന്നത്.




