ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ആറു പൊലിസുകാര്‍ കൊല്ലപ്പെട്ടു. പൊലിസ് സംഘത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. അനന്ത്നഗറിലാണ് ആക്രമണമുണ്ടായത്.
നിയന്ത്രണരേഖയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്റ്റേഷന് ഓഫിസറും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.