ഡിട്രോയിറ്റ് : കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺവേഷണറെ ഭാഗമായി നടത്തിയ യു വമോഹിനി മത്സരത്തിൽ വരുൺ നായർ( ചിക്കാഗോ ) അപർണ്ണ ഗിരീഷ് (ഡിട്രോയ്റ് ) എന്നിവർ ജേതാക്കളായി .ഹൈസ്കൂൾ കോളേജ് വിദ്യാര്ഥികളാക്കായി നടത്തിയ മത്സരത്തിൽ മുപ്പതോളം പേര് പകെടുത്തു . സതീശൻ നായർ- വിജി നായർ ദമ്പതികളുടെ മകനായ വരുൺ നായർ ൧൨ ക്ളാസ് വിദ്യാർത്ഥിയാണ് ,പഠനത്തിൽ മികവ് പുലർത്തുന്നതിനൊപ്പം വയലിൻ ഗിത്താർ എന്നിവയിൽ പ്രാവിണ്യം നേടിയിട്ടുണ്ട് . ചിത്രകാരൻ കൂടിയായ വരുൺ കാരാട്ട ബ്ലാക്ക് ബെൽറ്റ് ജേതാവാണ് .നിതിൻ നായർ സഹോദരനാണ്
ഗിരീഷ് നായർ – ലൈന നായർ ദമ്പതികളുടെ മകളായ അപർണ ഗിരീഷ് , പ്രീ മെഡിക്കൽ വിദ്യാർത്ഥിയാണ് . നർത്തകിയും ഗായികയും ച്ചിത്രകാരിയുമായ അപർണ രണ്ടു തവണ ഡിട്രോയ്റ് കലാപ്രതിഭ ആയിരുന്നു .
മുൻ കെ എച് എൻ എ കൺവൻഷനിൽ നാടോടി നിർത്തത്തിനും ഭാരത നാട്യത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് .മാളവിക ഗിരീഷ് സഹോദരിയാണ്