![Stick-18.6.2020325377_1592469615](https://i0.wp.com/keralatimes.com/wp-content/uploads/2020/06/Stick-18.6.2020325377_1592469615.jpg?resize=696%2C392&ssl=1)
ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ ചൈന ഉപയോഗിച്ചത് കല്ലും ആണിതറച്ച വടികളും. ആണിതറച്ച വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അതിർത്തിയിൽ വെടിവെപ്പ് നടന്നിട്ടില്ല എന്ന് അധികൃതർ നേരത്തേ സ്ഥിരീകരിച്ചിരുന്നു. സൈനികരെ മർദ്ദിച്ചകൊലപ്പെടുത്തുകയായിരുന്നുെവന്നായിരുന്നു വിവരം. എന്നാൽ മർദ്ദനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആണിതറച്ച വടികളുടെ ചിത്രം പുറത്തുവന്നു.
16 ബീഹാർ റെജിമെൻറ് കമാൻഡിങ് ഓഫിസറായ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. തിങ്കളാഴ്ച രാത്രിയാണ് ചൈന കല്ലും ആണിതറച്ച വടികളും ഉപയോഗിച്ച് സൈന്യത്തെ ആക്രമിച്ചത്. ഇത്തരത്തിൽ ആണിതറച്ച വടികൾ മേയ് 18നും 19നും ലഡാക്കിൽ നടന്ന ആക്രമണത്തിന് ചൈന ഉപയോഗിച്ചിട്ടുണ്ട്. സൈനികരുടെ മൃതദേഹം മുറിവുകളോടെ കണ്ടെത്തിയത് ആശങ്ക ഉയർത്തിയിരുന്നു.