ഡാളസ്: ഡാളസില്‍ അന്തരിച്ച ജോര്‍ജ് സി ജോര്‍ജിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ശനിയാഴ്ച നടക്കും. പത്തനംതിട്ട കുഴിക്കാല അയത്തില്‍ ഭാഗം തുണ്ടന്‍പ്ലാവ് ചിറമുരുപ്പേല്‍ പരേതനായ ജോര്‍ജ് തോമസിന്റേയും, ചിന്നമ്മ തോമസിന്റേയും (ഓമല്ലൂര്‍ ചക്കാലേത്ത്) മകനാണ് ജോര്‍ജ് സി. ജോര്‍ജ്(തമ്പി)(59 വയസ്സ്).

പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷയും ഓഗസ്റ്റ് 7 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ (1002, Barnes Bridge Road, Mesquite,TX 75150). പരേതന്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.

ഭാര്യ: മറിയാമ്മ ജോര്‍ജ് (ലീലാമ്മ)
മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍-ടിനു (എല്ലാവരും യൂഎസ്എ)
സഹോദരങ്ങള്‍: അച്ചന്‍കുഞ്ഞു – തങ്കമ്മ (ഇന്‍ഡോര്‍ ) ബേബി – റെനി(ഡാളസ്)

 

 

LEAVE A REPLY

Please enter your comment!
Please enter your name here