അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യാനയിലെ പർഡ്യു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ സമീർ കാമത്താണ് മരിച്ചത്. ഈ വർഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് 23കാരനായ സമീറിനെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് സമീർ. പഠനത്തിനിടെ അമേരിക്കൽ പൗരത്വം നേടിയ സമീർ 2025 ൽ പഠനം പൂർത്തിയാകാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇതേ സർവകലാശാലയിലെ വിദ്യാർഥിയായ നീൽ ആചാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കാണുന്നില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ ഗൗരി സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഒഹായോയിൽ 19 കാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here