ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഫ്ലോരൾ പാർക്കിൽ ദീര്‍ഘകാലമായി താമസിച്ചുവരുന്ന അമേരികയിലെ സമുദയിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വല്ലയിൽ ജോസഫ്‌ കുര്യൻ (V .J .Kurian -84 ) നിര്യാതനായി. സംസ്കാരം മെയ് ഇരുപത്തി മുന്നം തീയതി തിങ്കളാഴ്ച Pinelawn Memorial Park and Garden നിൽ നടത്തും. ത്രെസിയാമ്മ കുഞ്ചെറിയ ആണ് ഭാര്യ. ആശ , ജോണി എന്നിവര്‍ മക്കളും,ആന്റണി, ലീല എന്നിവർ മരുമക്കളും ജോഎൽ, ജയിസൺ,ആൻണ്ട്രസ് എന്നിവർ കൊച്ചുമക്കളും ആണ്.

ന്യൂ യോർക്ക്‌ സ്റ്റേറ്റ് ഹെൽത്ത്‌ ഡിപാർട്ട്‌മെന്റിൽ നിന്നും റിട്ടയർ ചെയ്ത് വിശ്രമ ജിവിതം നയിക്കുക ആയിരുന്ന
V .J.കുര്യൻ(കുര്യൻ ചേട്ടൻ ), ഇൻഡ്യൻ കാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്‌ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കാത്തലിക് അസോസിയേഷന്റെ ആരംഭകാലം മുതലുള്ള സജീവ പ്രവർത്തകനും, Our Lady of the Snows Church ലെEucharistic Ministerഉം ആയിരുന്നു .അദ്ദേഹം വിശ്രമ ജിവിതത്തിന്റെ നല്ല ഒരു ഭാഗം ഗോൾഡൻ ക്ലബ്‌ എന്ന് അറിയപ്പെടുന്ന സീനിയർ ഗ്രൂപ്പിൽ പ്രവർത്തിക്കുക ആയിരുന്നു . ഈ ഗ്രൂപ്പ് പലപ്പഴും ഒന്നിച്ചു കുടുകയും സന്തോഷവും സന്താപവും ഒന്നിച്ചു പങ്കിടുകയും പരസ്പരം സഹായം ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പ്‌ ആണ്.

വ്യുയിംഗ് സര്‍വീസ് മെയ് ഇരുപത്തി രണ്ടാം തീയതി ഞായറാഴ്ച വെകിട്ട് 5 -9 മണിക്ക് Park Funeral Chapel
2175 Jericho Turnpike, Garden City Park, NY 11040.
ഫ്യൂണറല്‍ സര്‍വീസ് രാവിലെ 9.45 മണി മുതല്‍ Our Lady of the Snows Roman Catholic Church,258-15 80th Avenue, Floral Park, NY 11004 വച്ച് നടത്തപ്പെടും.അതിന് ശേഷം സംസ്കാര ചടങ്ങുകൾ Pinelawn Memorial Park and Garden
2030 Wellwood Avenue, Farmingdale, NY 11735.

കുടുതൽ വിവരങ്ങൾക്ക്: Anthony Mampilly (347-545-0244 )

LEAVE A REPLY

Please enter your comment!
Please enter your name here